ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ക്രിസ്മസ് സ്പെഷ്യൽ കേക്ക് റെസിപ്പികൾ. ഇന്ന് പ്രിയകല അനിൽകുമാർ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

പ്ലം കേക്ക് ഇല്ലാതെ എന്ത് ക്രിസ്മസ്. ഈ ക്രിസ്മസിന് പ്ലം കേക്ക് ഇനി മുതൽ വീട്ടിൽ തന്നെ തയ്യാറാക്കാം.

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ഓറഞ്ചിന്റെ ജ്യൂസ്‌ എടുത്തിട്ട് അതിലേക്കു 100 ​ഗ്രാം ഈന്തപഴം, 100 ​ഗ്രാം ഉണങ്ങിയ മുന്തിരിങ്ങ, 100 ​ഗ്രാം ട്യൂട്ടിഫ്രൂട്ടി ഇവയെല്ലാം ചെറുതാക്കി മുറിച്ചിട്ട് കുതിർക്കാൻ മൂന്ന് മണിക്കൂർ മാറ്റി വയ്ക്കണം. അതിനു ശേഷം ഒരു അടി കനമുള്ള ഒരു കടായിയിൽ 1/2 കപ്പ് ശർക്കരപൊടി ഇട്ടു അതിൽ ഒരു ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് ഉരുക്കിയിട്ടു അതിലേക്കു ഈ നുറുക്കി വച്ച ഫ്രൂട്ട്സ് ഇട്ടു നല്ല വേവിച്ചു കുറുക്കി വയ്ക്കണം. (അധികം ഉടഞ്ഞു പോവരുത്. അതുപോലെ അടിയിൽ പിടിക്കാനും പാടില്ല ).

മുട്ട 2 എണ്ണം

എണ്ണ 1/2 കപ്പ്

(Sunflower oil)

ശർക്കരപൊടി 3/4 കപ്പ്

ഇതു മൂന്നും കൂടെ മിക്സി ജാറിൽ നന്നായിട്ടു അരച്ച് വയ്ക്കണം.

ജ്യൂസ്‌ എടുത്ത ഓറഞ്ചിന്റെ തോലിന്റെ മഞ്ഞ നിറമുള്ള ഭാഗം ഗ്രേറ്റ്‌ ചെയ്തത് 1 സ്പൂൺ വേണം

മൈദ 1 കപ്പ്

കോൺ ഫ്ലവർ 1 സ്പൂൺ

വാനില എസ്സെൻസ് 1 1/4 സ്പൂൺ

പാൽ 1/2 കപ്പ്‌

കേക്ക് ചെയ്യാനുള്ള ബാക്കി മെത്തെട് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.

ഇത്രയും ഐറ്റംസും നേരത്തെ കുക്ക് ചെയ്തു വച്ച ഫ്രൂട്ട്സ് ന്റെ മിക്സും കൂടെ ഇഡലി പരുവത്തിൽ കലക്കി കേക്ക് ടിന്നിൽ ഓയിൽ തടവി മുക്കാൽ അളവിന് ഒഴിച്ച് പ്രീ ഹീറ്റ് ചെയ്ത പാത്രത്തിലോ ഓവനിലോ വച്ചു കുക്ക് ചെയ്യാം. പാത്രത്തിൽ ആണെങ്കിൽ 45 മിനുട്ട് ഓവനിലാണെങ്കിൽ 25 മിനിറ്റും വേണം കുക്ക് ആകാൻ.

ക്രിസ്മസ് ദിനത്തിൽ കേക്ക് വീട്ടിൽചെയ്യാം സോഫ്റ്റ്‌ പ്ലംകേക്ക് Christmasspecial Plumcake safeorganic