ഫ്രിഡ്ജ് ആവശ്യമില്ലാത്ത 10 ഭക്ഷ്യവസ്‌തുക്കള്‍

Web Desk |  
Published : May 10, 2016, 11:31 AM ISTUpdated : Oct 04, 2018, 06:30 PM IST
ഫ്രിഡ്ജ് ആവശ്യമില്ലാത്ത 10 ഭക്ഷ്യവസ്‌തുക്കള്‍

Synopsis

നല്ല അടച്ചുറപ്പുള്ള ഒരു കുപ്പിയില്‍ സൂക്ഷിച്ചാല്‍ കടുക് ഏറെക്കാലം കേടാകാതെയിരിക്കും.

നിങ്ങളുടെ അടുക്കളയുടെ മൂലയ്‌ക്ക് അല്‍പ്പം പേപ്പര്‍ വിരിച്ച് അതിനുമുകളില്‍ ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നതാണ് നല്ലത്.

ഫ്രിഡ്ജില്‍ സൂക്ഷിക്കാതെ തന്നെ ദിവസങ്ങളോളം കേടാകാതെയിരിക്കുന്ന ഒന്നാണ് വെളുത്തുള്ളി.

അടുക്കളയില്‍ വെള്ളമയമില്ലാത്ത സ്ഥലത്ത്, സൂക്ഷിച്ചാല്‍ സവാളയും ദിവസങ്ങളോളം കേടാകാതെയിരിക്കും.

പലരും ആപ്പിള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ അതിന്റെ ആവശ്യം ഒട്ടുമില്ല. ഒരു ചെറിയ കുട്ടയ്‌ക്കകത്ത് സൂക്ഷിച്ചാല്‍ ആപ്പിള്‍ ഏറെ ദിവസം കേടാകാതെയിരിക്കും.

ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന തക്കാളിക്ക് ഗുണവും രുചിയും കുറവായിരിക്കും. തക്കാളിയും വെള്ളമയമില്ലാത്ത സ്ഥലത്ത് പേപ്പര്‍ വിരിച്ചു സൂക്ഷിക്കുന്നതാണ് നല്ലത്.

പ്ലാസ്റ്റിക് കൂടിലോ, അടച്ചുറപ്പുള്ള പാത്രത്തിലോ സൂക്ഷിച്ചാല്‍ ബ്രഡ് ദിവസങ്ങളോളം കേടാകാതെയിരിക്കും.

ഒരു കുപ്പിഭരണിയില്‍ നന്നായി അടച്ചുസൂക്ഷിച്ചാല്‍ തേന്‍ മാസങ്ങളോളം കേടാകാതെയിരിക്കും.

വായു കടക്കാത്ത ഒരു പാത്രത്തില്‍ നന്നായി അടച്ചുസൂക്ഷിച്ചാല്‍ കാപ്പിപ്പൊടി, കട്ടിപ്പിടിക്കാതെയും കേടാകാതെയുമിരിക്കും.

വെളിച്ചെണ്ണ ഒരു കാരണവശാലും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. അതേസമയം എണ്ണക്കുരുവില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണ ഏറെക്കാലം കേടാകാതിരിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

തേങ്ങാവെള്ളം കുടിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ചർമ്മസംരക്ഷണത്തിലെ 'അബദ്ധങ്ങൾ': നിങ്ങൾ വിശ്വസിച്ചിരിക്കുന്ന ഈ കാര്യങ്ങൾ സത്യമാണോ?