
സാധാരണഗതിയില്‍ അമിതമായി ഭക്ഷണം കഴിക്കാത്തവര്‍, ചില ഉറ്റസുഹൃത്തുക്കള്‍ക്കൊപ്പം കൂടുമ്പോള്‍, അമിതമായി ഭക്ഷണം കഴിക്കും. പലപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുമ്പോഴാകും അമിതമായി ഭക്ഷണം കഴിക്കാന്‍ തോന്നുക.
ഇടയ്‌ക്കിടെ മാസികകളിലോ ഇന്റര്‍നെറ്റിലോ വരുന്ന പാചകക്കുറിപ്പുകള്‍ പരീക്ഷിക്കുന്നവരുണ്ട്. ഇത്തരത്തില്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍, നാം അറിയാതെ തന്നെ പരിധിയില്‍ അധികം കഴിച്ചുപോകും.
നമ്മള്‍ ശരിയായ രീതിയില്‍ ഭക്ഷണവും വെള്ളവും ഉപയോഗിക്കുകയും മതിയായ സമയം ഉറങ്ങുകയും ചെയ്‌താല്‍ ക്ഷീണം തോന്നുകയില്ല. എന്നാല്‍ ഭക്ഷണം സമയത്ത് കഴിക്കാതിരിക്കുകയും, ആവശ്യമുള്ള സമയം ഉറങ്ങാതിരിക്കുകയും ചെയ്‌താല്‍ ക്ഷീണം വര്‍ദ്ധിക്കും. ഇങ്ങനെ ക്ഷീണിച്ചിരിക്കുമ്പോള്‍, അമിതമായി ഭക്ഷണം കഴിക്കാന്‍ തോന്നും. ക്ഷീണിച്ചിരിക്കുമ്പോള്‍ അമിതമായി ഭക്ഷണം കഴിച്ചാല്‍, ക്ഷീണവും പരദാഹവും വര്‍ദ്ദിക്കുകയയേയുള്ളു.
ആഹാരം കഴിക്കുന്നത്, സമയമെടുത്തു നന്നായി ചവച്ചരച്ചുവേണമെന്ന് നമ്മള്‍ ചെറുപ്പത്തിലേ പഠിക്കുന്ന കാര്യമാണ്. എന്നാല്‍ ചിലര്‍ വാരിവലിച്ചു പെട്ടെന്നു കഴിച്ചുതീര്‍ക്കാന്‍ നോക്കും. ഇത്തരക്കാര്‍ വീണ്ടും ഭക്ഷണം ചോദിച്ചുവാങ്ങിച്ചു കഴിക്കും.
അവധി ദിവസങ്ങളില്‍ ഒന്നും ചെയ്യാനില്ലാതെ ഇരിക്കുമ്പോള്‍, കുറച്ചുനേരം ടിവി കാണും, അത് മടുക്കുമ്പോള്‍ കുറെ സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കും. അതു മടുത്താലോ, എന്തെങ്കിലും കഴിക്കണമെന്ന് തോന്നും. ഇത് ഇടയ്‌ക്കിടെ ഭക്ഷണം കഴിക്കുന്നതിന് കാരണമാകും. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നാം പോലും അറിയുന്നുണ്ടാകില്ല.
മതിയായ അളവില്‍ വെള്ളം കുടിക്കാതെയിരിക്കുകയും, ചൂടേല്‍ക്കുകയും ചെയ്യുന്നത് മൂലം ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാകുന്നു. ഇത്തരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാകുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കണമെന്ന് തോന്നും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam