1, മുട്ടയില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടോ എന്നു ചോദിച്ചാല്‍ എന്തുപറയും? എന്നാല്‍ മുട്ടയില്‍ പഞ്ചസാര ഒട്ടും അടങ്ങിയിട്ടില്ല എന്നതാണ് വാസ്‌തവം. 2, ഒരു വര്‍ഷം ഒരു കോഴി എത്ര മുട്ട ഇടും? 250 മുതല്‍ 270 മുട്ട വരെയാണ് പ്രതിവര്‍ഷം ഒരു കോഴി ഇടുന്നത്. 3, കോഴി ഇടുന്ന മുട്ട, പിന്നീട് വലുതാകും എന്ന കാര്യം എത്ര പേര്‍ക്ക് അറിയാം! 4, വെള്ള മുട്ടയും തവിട്ടു നിറത്തിലുള്ള മുട്ടയുമുണ്ട്. ഇതില്‍ ഏതിനാണ് ഏറ്റവുമധികം പോഷകമുള്ളത് എന്നറിയാമോ എന്നു ചോദിച്ചാല്‍ ഒന്നു പരുങ്ങുമല്ലേ? എന്നാല്‍ വെള്ള മുട്ടയിലും തവിട്ടു മുട്ടയിലും പോഷകത്തിന്റെ കാര്യത്തില്‍ വ്യത്യാസമില്ല.! 5, മുട്ടയിലെ മഞ്ഞക്കരുവിന്റെ നിറത്തിലുള്ള വ്യത്യാസം ശ്രദ്ധിച്ചിട്ടുണ്ടോ? ചിലപ്പോള്‍ ഇളംമഞ്ഞയോ ചിലപ്പോള്‍ കടുംമഞ്ഞയോ ആയിരിക്കും. ഈ നിറംമാറ്റം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയാമോ? മുട്ട ഇടുന്ന കോഴി കഴിച്ചിരുന്ന ഭക്ഷണത്തെ അടിസ്ഥാനമാക്കിയാണ് ഈ നിറംമാറ്റം. 6, ഓംലെറ്റ് നമ്മുടെയൊക്കെ ഇഷ്‌ട മുട്ടവിഭവമാണ്. ഈ ഓംലെറ്റ് എന്ന പദം ഏതു രാജ്യത്തുനിന്നാണ് ഉല്‍ഭവിച്ചതെന്ന് അറിയാമോ? ഫ്രാന്‍സില്‍നിന്നാണ് ഓംലെറ്റ് വരുന്നത്! 7, മുട്ടയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡുകളുടെ എണ്ണം ഒമ്പതാണെന്ന കാര്യം എത്ര പേര്‍ക്ക് അറിയാം... 8, നമ്മുടെ നാട്ടിലും ഇപ്പോള്‍ ഏറെ സുലഭമായി ലഭിക്കുന്ന ഒന്നാണ് കാടമുട്ട. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കാടമുട്ട. കാടമുട്ട ഏറ്റവുമധികം കാണപ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ വിയറ്റ്‌നാമും ഫിലിപ്പൈന്‍സുമാണ്. 9, ലോകത്ത് ഏറ്റവുമധികം മുട്ട ഉല്‍പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്. 10, സാമാന്യം വലുപ്പമുള്ള ഒരു കോഴിമുട്ടയില്‍ 0.4 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. 11, നമ്മുടെ നാട്ടില്‍ പ്രധാനമായും ലഭ്യമാകുന്നത് കാടമുട്ടയും കോഴിമുട്ടയും താറാവിന്റെ മുട്ടയുമാണ്. ഇതില്‍ ഏറ്റവും കൊഴുപ്പ് കുറഞ്ഞത് ഏതാണെന്ന് അറിയാമോ? കാടമുട്ടയിലാണ് ഏറ്റവും കുറച്ച് കൊഴുപ്പ് അടങ്ങിയിട്ടുള്ളത്.