
യുവതലമുറ ഇപ്പോള്‍ ശരീരത്തിലെ മസിലുകള്‍ പെരുപ്പിക്കാന്‍ കഠിന ശ്രമത്തിലാണ്.സിക്‌സ് പായ്ക്ക് ആയില്ലെങ്കിലും നല്ല മസിൽ എങ്കിലും ഉണ്ടായാൽ മതി- ഇങ്ങനെ കരുതുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാരിൽ കൂടുതൽപേരും. അതിനായി ഭക്ഷണം വലിച്ചുവാരി കഴിക്കുകയാണ് പലരും ചെയ്യുന്നത്.
മസിൽ പെരുപ്പിക്കാൻവേണ്ടി അപകടകരമായ പ്രോട്ടീൻ പൗഡറും, ഫുഡ് സപ്ലിമെന്റുകളും ഉപയോഗിക്കുവരുടെ എണ്ണം കൂടിവരുന്നു.
എന്നാല്‍ ആരോഗ്യമുളള മസിലുകള്‍ ഉണ്ടാവാന്‍ പോഷകാഹാരം അടങ്ങിയ ആഹാരമാണ് കഴിക്കേണ്ടത്. മസില്‍ വളരാനും പേശീബലം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന 14 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. പാല്‍ ഉല്‍പ്പനങ്ങള്‍
പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുളള പാല്‍ ഉല്‍പ്പനങ്ങള്‍ കഴിക്കുന്നത് മസിലുകള്‍ പെരുപ്പിക്കാന്‍ സഹായിക്കും. ചീസ് അഥവാ പനീറില്‍ കാല്‍സ്യം, വിറ്റമിന്‍സ്, മിനറല്‍സ് എന്നിവ അടങ്ങിയിട്ടുണ്ട്. ചീസ് 28 ഗ്രാം പ്രതിദിനം കഴിക്കുന്നത് നല്ലതാണ്. വലിയ ഗ്ലാസില്‍ പാല്‍ ദിവസവും കുടിക്കുന്നതും മസില്‍ വളരാന്‍ സഹായിക്കും.
2. മുട്ട
പ്രോട്ടീന്‍ അടങ്ങിയ ഏറ്റവും അനിയോജ്യമായ ആഹാരമാണ് മുട്ട. മുട്ടയില്‍ മസില്‍ പെരുപ്പിക്കാനും ശക്തി വെക്കാനും സഹായിക്കുന്ന ഘടകം പ്രോട്ടീന്‍ മാത്രമല്ല. മുട്ടയില്‍ ധാരാളം വൈറ്റമിന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കാല്‍സ്യം, അയണ്‍, സിങ്ക് എന്നിവയുമുണ്ട്. പൂര്‍ണമായി ഇവ മസില്‍ പെരുപ്പിക്കാന്‍ സഹായിക്കും.
ആവശ്യത്തിന് മാംസ്യം, വിറ്റാമിൻ എ, ഡി, ഇ എന്നിവയും അടങ്ങിയിട്ടുള്ള മുട്ടയുടെ മഞ്ഞക്കരു പേശികളുടെ വളര്‍ച്ചയ്ക്ക് ഏറെ ഉത്തമമാണ്. സ്ഥിരമായി മുട്ടയുടെ മഞ്ഞക്കരു കഴിച്ചാൽ ശരീരത്തിലെ കൊളസ്ട്രോള്‍ വര്‍ദ്ധിക്കുകയും അതിനൊപ്പം കരുത്ത് വര്‍ദ്ധിപ്പിക്കുന്ന ടെസ്റ്റോസ്റ്റീറോണ്‍ ഹോര്‍മോണിന്റെ അളവ് കൂടുകയും ചെയ്യും.
3. മീനെണ്ണ
ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാനും, ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂട്ടാനും സഹായിക്കുന്ന ഒന്നാണ് മീനെണ്ണ. ഒമേഗത്രീ ഫാറ്റി ആസിഡ് അടങ്ങിയ മീനെണ്ണ, പേശികളുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്.
4. ഓട്സ്
ഫൈബര്‍, പ്രോട്ടീന്‍, മിനറല്‍, വൈറ്റമിന്‍ എന്നിവ അടങ്ങിയ ഭക്ഷണമാണ് ഓട്ട്സ്. ഫാറ്റ് കുറക്കാനും മസില്‍ വെക്കാനും സഹായിക്കും.
ഓട്സില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റില്‍ നിന്നും ഊര്‍ജ്ജവും ലഭിക്കും
5. സാൽമണ്‍
നമ്മുടെ നാട്ടിൽ സാധാരണല്ലെങ്കിലും പേശികളുടെ വളര്‍ച്ചയ്‌ക്കും ബലം കൂട്ടാനും ഏറ്റവും നല്ല ഒന്നാണ് സാൽമണ്‍ മൽസ്യം. ധാരാളം ഒമേഗത്രീ ഫാറ്റി ആസിഡും ആവശ്യത്തിന് പ്രോട്ടീനും ഇതിൽ അടങ്ങിയിട്ടുണ്ട്.
6. ചുവന്ന പഴങ്ങള്‍
ആപ്പിള്‍, മാതളം, സ്ട്രാബെറി, ചെറി എന്നീ ചുവന്ന പഴങ്ങളിൽ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ സ്ഥിരമായി കഴിച്ചാൽ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുകയും, പേശികളുടെ ശരിയായ വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യാം.
7. ബദാം
പ്രോട്ടീണും ഫാറ്റും ആവശ്യത്തിന് അടങ്ങിയിട്ടുണ്ട്. പക്ഷേ ബദാമിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ E മസിലുകളുടെ വളര്‍ച്ചയെ ഏറെ സഹായിക്കും . ആന്‍റി ഓക്സിഡന്‍സ് അടങ്ങിയിട്ടുണ്ട്. ബദാം 10 എണ്ണം ദിവസവും കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
8. തൈര്
നമ്മുടെ ദഹനേന്ദ്രിയവ്യവസ്ഥയുടെ ആരോഗ്യത്തെ സഹായിക്കുന്നതരം നല്ല ബാക്‌ടീരിയ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പേശികളുടെ ബലം കൂട്ടുകയും ചെയ്യാം.
9. മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയവയാണ് മത്സ്യം. 20 ഗ്രാം പ്രോട്ടീണും ഇതില്‍ അടങ്ങിയിട്ടുണ്ട്. മത്സ്യം നന്നായി കഴിക്കുന്നത് മസില്‍ വെക്കാന്‍ സഹായിക്കും.
10. ചണക്കുരു
ധാരാളം നാരുകളും പ്രോട്ടീനും ഒമേഗത്രീഫാറ്റി ആസിഡും അടങ്ങിയിട്ടുള്ള ഒന്നാണ് ചണക്കുരു. ഇത് സ്ഥിരമായി കഴിച്ചാൽ പേശികളുടെ വളര്‍ച്ച കൂട്ടുകയും ബലം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.
11. ഒലിവ് ഓയിൽ
ഹൃദയാരോഗ്യത്തിന് ഉത്തമമായ അപൂരിതകൊഴുപ്പ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഒലിവ് ഓയിൽ. വ്യായാമം ചെയ്യുന്ന സമയത്ത്, ശരീരത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാനും ക്ഷീണം അകറ്റാനും സഹായിക്കുന്ന ഒന്നാണ് ഒലിവ് ഓയിൽ.
12. ചീര
ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ചീര. പേശികളുടെയും അസ്ഥികളുടെയും ക്ഷയം പ്രതിരോധിക്കുന്ന ചീര, ക്യാൻസര്‍, ഹൃദ്രോഗം എന്നിവയിൽനിന്ന് പ്രതിരോധം ഒരുക്കുകയും ചെയ്യുന്നു.
13. തക്കാളി
ക്യാൻസറിനെ ശക്തമായി പ്രതിരോധിക്കുന്ന ലൈസോപീൻ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യവിഭവമാണ് തക്കാളി. ഇതുകൂടാതെ, ക്ഷീണമില്ലാതെ വ്യായാമം ചെയ്യാനും തക്കാളി സഹായിക്കും.
14. ആപ്പിള്‍
ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ആപ്പിള്‍. ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന പെക്‌ടിൻ ഉള്‍പ്പടെയുള്ള പോഷകങ്ങള്‍ അടങ്ങിയ ആപ്പിള്‍ ധാരാളം കഴിച്ചാൽ പേശികളുടെ വളര്‍ച്ചയ്‌ക്കും ബലം വര്‍ദ്ധിപ്പിക്കാനും സഹായകരമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam