
ഈ പ്രശ്‌നം പരിഹരിച്ച് പല്ല് വെളുപ്പിക്കാന്‍ പലതരം മാര്‍ഗങ്ങളുണ്ട്. അതില്‍ ഒന്ന് പ്രകൃതിദത്തമായ മാര്‍ഗമാണ്. രണ്ടാമത്തേത് ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ സഹായത്തിലൂടെ ചെയ്യാവുന്ന ചികില്‍സയിലൂടെയുമാണ്. അവ ഓരോന്നും വിശദമായി നോക്കാം...
1, അപ്പക്കാരം- അല്‍പ്പം അപ്പക്കാരപ്പൊടിയില്‍ ടൂത്ത്ബ്രഷ് മുക്കിയശേഷം അതുപയോഗിച്ച് പല്ലുതേക്കുക. പല്ലുകള്‍ നല്ലതുപോലെ വെളുക്കും. വളരെ പെട്ടെന്ന് ഫലം ലഭിക്കണമെങ്കില്‍, അപ്പക്കാരത്തിലേക്ക് ഒന്നോ രണ്ടോ തുള്ളി ഹൈഡ്രജന്‍ പെറോക്‌സൈഡ് കൂടി ചേര്‍ത്താല്‍ മതി.
2, വെളിച്ചെണ്ണ- അല്‍പ്പം വെളിച്ചെണ്ണയില്‍ പഞ്ഞി മുക്കിയെടുക്കുക. ബ്രഷ് ചെയ്‌തശേഷം ഈ പഞ്ഞി ഉപയോഗിച്ച് പല്ലില്‍ ചെറുതായി തുടയ്‌ക്കുക. ഇപ്പോള്‍ പല്ലിന്റെ വെന്മ വര്‍ദ്ധിക്കുന്നത് കാണാം.
3, പഴങ്ങളും പച്ചക്കറികളും ശീലമാക്കാം- കൊഴുപ്പേറിയതും വിപണിയില്‍ ലഭിക്കുന്ന ജങ്ക് ഫുഡും കഴിക്കുന്നതിന് പകരം പഴങ്ങളും പച്ചക്കറികളും ശീലമാക്കുക. ഇത് പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം വെന്മ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ദന്ത ഡോക്‌ടറുടെ അടുത്ത് പോയാല്‍ പല്ലിലെ അഴുക്കുകള്‍ നീക്കം ചെയ്തു വെളിപ്പിക്കുന്നതിനുള്ള ചികില്‍സകള്‍ ലഭ്യമാണ്. സൂം വൈറ്റനിങ് എന്ന ചികില്‍സയാണ് ഇപ്പോള്‍ കൂടുതല്‍ ദന്തഡോക്‌ടര്‍മാരും നിര്‍ദ്ദേശിക്കുന്നത്. ഇതിലൂടെ ചില മരുന്നുകള്‍ ഉപയോഗിച്ച് പല്ലുകള്‍ കഴുകുകയാണ് ചെയ്യുന്നത്. കൂടാതെ ചില ചില മെഡിക്കല്‍ ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും ഉപയോഗിച്ച് പല്ല് വൃത്തിയാക്കാന്‍ സാധിക്കും. പക്ഷെ ഇതിന്റെ ഉപയോഗം ഡോക്‌ടറുടെ നിര്‍ദ്ദേശാനുസരണം വേണമെന്ന് മാത്രം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam