കരയുമ്പോള്‍ നിങ്ങളില്‍ വരുന്ന 3 മാറ്റങ്ങള്‍

Web Desk |  
Published : Jun 17, 2016, 06:53 AM ISTUpdated : Oct 05, 2018, 01:35 AM IST
കരയുമ്പോള്‍ നിങ്ങളില്‍ വരുന്ന 3 മാറ്റങ്ങള്‍

Synopsis

മനസില്‍ സങ്കടം സഹിക്കാനാകാതെ വരുമ്പോഴാണ് ഒരാള്‍ കരയുന്നത്. വളരെ വികാരപരമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍, ഹോര്‍മോണ്‍ പ്രവര്‍ത്തനം മൂലമാണ് കണ്ണു നിറയുന്നതും കരയാന്‍ തുടങ്ങുന്നതുമൊക്കെ. കരയുമ്പോള്‍, നിങ്ങളുടെ ശരീരത്തില്‍ ചില മാറ്റങ്ങളൊക്കെ സംഭവിക്കാറുണ്ട്. അത്തരത്തില്‍ 3 മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ആരെങ്കിലും വിട്ടുപോകുന്നതുമൂലമാണ് നിങ്ങള്‍ കരയുന്നതെങ്കില്‍, അയാളോട്, ഒരു ഏറ്റുമുട്ടലിന് തയ്യാറാകുന്ന തരത്തിലേക്ക് മനസ് മാറും. തന്നെ വിട്ടുപോകുന്നതിന് അയാളെ ഒരു പാഠം പഠിപ്പിക്കണമെന്ന തോന്നല്‍ മനസില്‍ ഉടലെടുക്കും. എന്നാല്‍ ഇക്കാര്യം മറ്റാരോടെങ്കിലും തുറന്നു സംസാരിക്കുമ്പോള്‍, ഈ വിഷമമൊക്കെ മാറുകയും, വിട്ടുപോയ ആളോടുള്ള ദേഷ്യം കുറയുകയുമൊക്കെ ചെയ്യും. എന്നാല്‍ അപൂര്‍വ്വം ചിലരില്‍ ഈ വാശി കെടാതെ മനസില്‍ തുടര്‍ന്നേക്കും.

സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരയുമ്പോള്‍, നിങ്ങളുടെ ശബ്ദം ഉയരും. സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ തൊണ്ടയിലെ പ്രവര്‍ത്തനം മൂലമാണ് ശബ്ദം ഉയരുന്നത്. ഈ സമയം നിങ്ങളുടെ ശ്വാസോച്ഛാസത്തിന്റെ വേഗത കുറയുകയും ചെയ്യും.

സാധാരണഗതിയില്‍ സഹിക്കാനാകാത്ത സങ്കടം വരുമ്പോഴാകും കരയുക. ചിലപ്പോള്‍ വലിയ സന്തോഷം വരുമ്പോഴും കരയുന്നവരുണ്ട്. കരച്ചില്‍ വരുമ്പോള്‍, വലിയ തോതിലുള്ള മൂഡ് മാറ്റം ഒരാളില്‍ സംഭവിക്കാറുണ്ട്. ചിലപ്പോള്‍, അത് വിഷമമോ, ദേഷ്യമോ, സന്തോഷമൊ ഒക്കെയാകാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
മുടിയുടെ ആരോഗ്യത്തിന് ഫ്ളാക്സ് സീഡ് ; ഉപയോ​ഗിക്കേണ്ട വിധം