തടി കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് തരം ഡ്രിങ്കുകൾ

Published : Jan 02, 2019, 01:49 PM ISTUpdated : Jan 02, 2019, 01:54 PM IST
തടി കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് തരം ഡ്രിങ്കുകൾ

Synopsis

തടി കുറയ്ക്കാൻ ഡയറ്റും വ്യായാമവും ചെയ്ത് മടുത്തുവോ. എങ്കിൽ ഈ മൂന്ന് ഡ്രിങ്കുകളൊന്ന് പരീക്ഷിച്ച് നോക്കൂ. തടി കുറയ്ക്കാൻ രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കേണ്ട മൂന്ന് തരം ഡ്രിങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഭക്ഷണം നിയന്ത്രിച്ചിട്ടും ക്യത്യമായി വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. തടി കുറയ്ക്കാൻ ചിലർ ഉച്ച ഭക്ഷണം പോലും ഒഴിവാക്കാറുണ്ട്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങളാണ് തടി കുറയ്ക്കാൻ പ്രധാനമായും ഒഴിവാക്കേണ്ടത്. ​ഭക്ഷണം വലിച്ചുവാരി കഴിക്കാതെ ആവശ്യത്തിന് മാത്രം കഴിച്ചാൽ തടി വളരെ പെട്ടെന്ന് കുറയ്ക്കാനാകും.തടി കുറയ്ക്കാൻ ഭക്ഷണം കുറച്ചിട്ട് നാരങ്ങവെള്ളമോ, ജീരകവെള്ളമോ, ഇഞ്ചിയിട്ട വെള്ളമോ ഒക്കെ ധാരാളം കുടിക്കാവുന്നതാണ്. തടി കുറയ്ക്കാൻ രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കേണ്ട മൂന്ന് തരം ഡ്രിങ്കുകളെ കുറിച്ചാണ് പറയാൻ പോകുന്നത്.

കറുവപ്പട്ട ചായ...

കറുവപ്പട്ടയെ അത്ര നിസാരമായി കാണേണ്ട. ധാരാളം ഔഷധ ​ഗുണങ്ങളുള്ള ഒന്നാണ് കറുവപ്പട്ട. രാത്രി ഉറങ്ങുന്നതിന് മുമ്പ് രണ്ട് ​ഗ്ലാസ് കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കും. മെറ്റബോളിസം കൂട്ടാനും പ്രതിരോധ ശേഷി കൂട്ടാനും വളരെ നല്ലതാണ് കറുവപ്പട്ട വെള്ളം. ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയ കറുവപ്പട്ട തടി കുറയ്ക്കാൻ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ വരാതിരിക്കാനും സഹായിക്കും. 

ഉലുവ വെള്ളം...

അൽപം കയ്പ്പാണെങ്കിലും ഏറെ ​ഗുണമുള്ള ഒന്നാണ് ഉലുവ.  രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് രണ്ട് ​ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാൽ ശരീരഭാരം കുറയ്ക്കാം. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും മെറ്റബോളിസം വർധിപ്പിക്കാനും ഉലുവ വെള്ളം ഏറെ മുന്നിലാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. 

ചാമോമൈല്‍ ചായ( ജമന്തി ചായ)...

ശരീരഭാരം കുറയ്ക്കാനും കുടവയർ,നീർക്കെട്ട് പോലുള്ള പ്രശ്നങ്ങൾക്കും ഏറ്റവും നല്ലതാണ് ജമന്തി ചായ. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ​ഗ്ലാസ് ചാമോമൈല്‍ ചായ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും നല്ല ഉറക്കത്തിനും സഹായിക്കും.  അത് കൂടാതെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും വളരെ നല്ലതാണ് ചാമോമൈല്‍ ചായ. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ