
ദാമ്പത്യത്തില്‍ ഏറ്റവും പ്രധാനമാണ് കിടപ്പറയില്‍ പങ്കാളികള്‍ തമ്മിലുള്ള ബന്ധം. കിടപ്പറയില്‍ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളുണ്ട്. വിജയകരമായ ദാമ്പത്യജീവിതത്തിന് ഏറ്റവും അടിസ്ഥാനമായ കാര്യങ്ങളാണിവ. അത് എന്തൊക്കെയാണെന്ന് നോക്കാം...
ഇന്നത്തെ കാലത്ത് ടിവിയൊക്കെ കണ്ടശേഷം, കിടപ്പറയിലേക്ക് പങ്കാളികള്‍ പോകുന്നത് വ്യത്യസ്‌ത സമയങ്ങളായിരിക്കും. എന്നാല്‍ രാത്രിയില്‍ കിടപ്പറയിലേക്ക് പോകുമ്പോള്‍ പങ്കാളികള്‍ രണ്ടുപേരും ഒരുമിച്ച് പോകുക. ഈ ഊഷ്‌മളതയില്‍ ദിവസം മുഴുവന്‍ നീണ്ട ആയാസങ്ങള്‍ ഒഴുകിപ്പോകും.
ഫേസ്ബുക്കിനെയും വാട്ട്സ്ആപ്പിനെയുമൊന്നും കിടപ്പറയിലേക്ക് കൊണ്ടുപോകേണ്ട. അവയൊക്കെ മാറ്റിവെച്ചുവേണം പങ്കാളികള്‍ കിടപ്പറയിലേക്ക് വരേണ്ടത്. കിടപ്പുമുറിയില്‍ ടിവി, മ്യൂസിക് പ്ലേയര്‍ എന്നിവയൊക്കെ ഉണ്ടെങ്കില്‍ അതൊക്കെ ഓഫാക്കി വേണം ഉറങ്ങാനായി തയ്യാറെടുക്കേണ്ടത്. കിടപ്പറയില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഒഴിവാക്കി, പരസ്‌പരം സംസാരിക്കാനും സ്‌നേഹിക്കാനുമുള്ള ഇടമാണെന്ന് തിരിച്ചറിയുക.
നിങ്ങളുടെ ചിന്തകളും ആശയങ്ങളും ഉള്‍പ്പടെ ഒരുദിവസം സംഭവിച്ചതും അടുത്തദിവസം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ചുമൊക്കെ പങ്കാളിയുമായി സംസാരിക്കാന്‍ ഏറ്റവും ഉത്തമമായ സ്ഥലം കിടപ്പറയാണ്. ഒരു ദിവസം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പങ്കാളിയുമായി സംസാരിക്കുക. തെറ്റ് പറ്റിയെങ്കില്‍ തിരുത്തി മുന്നേറാന്‍ ഈ സംസാരം നിങ്ങളെ സഹായിക്കും.
എല്ലാദിവസവും ഉറങ്ങുന്നതിന് മുമ്പ് പങ്കാളിയെ ചുംബിക്കാന്‍ മറക്കരുത്. ഈ സ്‌നേഹചുംബനം നിങ്ങളുടെ ബന്ധം ഊഷ്‌മളവും കൂടുതല്‍ ദൃഢവുമാക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam