തണുപ്പ് കാലത്ത് വെള്ളം നിർബന്ധമായും കുടിക്കേണ്ടതിന്റെ 6 കാരണങ്ങൾ ഇതാണ്
തണുപ്പുകാലമായാൽ പനിയും ജലദോഷവും തുടങ്ങി പലതരം രോഗങ്ങൾ നമുക്ക് വരുന്നു. ഈ സമയത്തുണ്ടാകുന്ന പ്രധാന പ്രശ്നമാണ് നിർജ്ജലീകരണം. തണുപ്പ് കാലത്ത് ധാരാളം വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ പ്രധാന കാരണങ്ങൾ ഇതാണ്.

നിർജ്ജലീകരണം ഉണ്ടാകുന്നു
വേനൽക്കാലത്ത് മാത്രമല്ല തണുപ്പ് കാലങ്ങളിലും നിർജ്ജലീകരണം ഉണ്ടാകുന്നു. ഈ സമയങ്ങളിൽ വരണ്ട വായുവാണ് ചുറ്റിനും ഉള്ളത്. ഇത് നിർജ്ജലീകരണം ഉണ്ടാവാൻ കാരണമാകുന്നു.
വരണ്ട അന്തരീക്ഷം
തണുപ്പ് കാലത്ത് വായുവിലുള്ള ഈർപ്പത്തിന്റെ അളവ് വളരെ കുറവായിരിക്കും. ഓരോ ശ്വാസമെടുക്കുമ്പോഴും നിങ്ങളുടെ ശരീരത്തിലെ ജലാംശം കുറയുന്നു.
ദാഹം കുറവായിരിക്കും
തണുപ്പ് കാലത്ത് ദാഹം വളരെ കുറവായിരിക്കും. ഇത് നിങ്ങൾപോലും അറിയാതെ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാവാൻ കാരണമാകുന്നു.
ചൂട് വെള്ളം കുടിക്കരുത്
തണുപ്പ് കാലത്ത് ചൂട് വെള്ളം കുടിക്കുന്നത് ഒഴിവാക്കാം. ഇത് ശരീരത്തെ കൂടുതൽ വരണ്ടതാക്കാൻ കാരണമാകും. അതിനാൽ തന്നെ ചൂട് വെള്ളം കുടിക്കുന്നത് ഒഴിവാക്കാം.
ചർമ്മം വരണ്ടതാക്കുന്നു
തണുപ്പ് കാലത്ത് ചർമ്മം വരണ്ടതാകുന്നു. ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കാതെ വരുമ്പോൾ ചർമ്മം കൂടുതൽ വരണ്ടതാകാൻ സാധ്യതയുണ്ട്.
ഇവർ ശ്രദ്ധിക്കണം
പ്രമേഹം ഉള്ളവർ, വൃക്ക രോഗികൾ തുടങ്ങിയവർ തണുപ്പ് കാലത്ത് ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

