
ഇനി മുതൽ ഏമ്പക്കം വിടുന്നതിൽ മടികാണിക്കേണ്ട ആവശ്യമില്ല. ഏമ്പക്കം വിടുന്നത് കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. ആമാശയത്തിൽ കുടുങ്ങിയ വാതകങ്ങൾ പുറത്ത് പോകുന്ന പ്രക്രിയ ആണ് ഏമ്പക്കം. കുഞ്ഞുങ്ങൾ പാൽ കുടിച്ച് കഴിഞ്ഞാൽ ഏമ്പക്കം വിടാറുണ്ട്. മിക്കവരും ആഹാരം കഴിച്ച് കഴിഞ്ഞാൽ ഏമ്പക്കം വിടാറുണ്ട്. കേൾക്കുന്നവരിൽ ചിലർക്ക് അസ്വസ്ഥകൾ ഉണ്ടാകാറുണ്ട്.
ഏമ്പക്കം വിടുന്നതിന്റെ ചില ആരോഗ്യഗുണങ്ങളെ കുറിച്ച് നിങ്ങൾ അറിയണം. ഏമ്പക്കം വിടുന്നതിലൂടെ കാർബൺ ഡൈ ഓക്സൈഡാണ് പുറന്തള്ളപ്പെടുന്നത്. ഇത് ശരീരത്തിന് ഗുണം ചെയ്യും. നല്ല ദഹനത്തിന് ഏമ്പക്കം വിടുന്നത് നല്ലതാണ്. വയറ്റിൽ ഗ്യാസ് കുമിഞ്ഞ് കൂടുന്നത് ദഹനപ്രക്രിയയ്ക്കു തടസം സൃഷ്ടിക്കും.
നെഞ്ചുവേദന എന്നിവ ഇല്ലാതാക്കാൻ ഏമ്പക്കം സഹായിക്കും. ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാൻ ഏമ്പക്കം ഗുണം ചെയ്യും. ഭക്ഷണം കഴിച്ച് വയറ് നിറഞ്ഞാൽ നിർബന്ധമായും എമ്പക്കം വിടണം. ഗ്യാസുള്ള ഭക്ഷണങ്ങൾ കഴിച്ചു കഴിഞ്ഞാൽ ഏമ്പക്കം വരുന്നത് വയറ്റിനു ഗ്യാസ് ഒഴിവാക്കാനുളള ഒരു വഴിയാണ്. വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കാൻ ഏമ്പക്കം വിടുന്നത് നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam