
ഹൈനാന്‍ :38 വയസ്സുകാരിയായ യുവതി 23 കാരനെ കല്യാണം കഴിക്കാന്‍ മുന്നോട്ട് വെച്ച വമ്പന്‍ ഓഫര്‍ കേട്ടാല്‍ ആരായാലും ഒന്ന് അമ്പരന്ന് പോകും. സ്ത്രീധനമായി 5 മില്ല്യണ്‍ യുവാന്‍ ആണ് യുവതി വരന് നല്‍കാമെന്ന് സമ്മതിച്ചത്. ഇത് ഇന്ത്യന്‍ രൂപ ഏകദേശം 5 കോടി വരും.
ചൈനയിലെ ഹൈനാന്‍ പ്രവിശ്യയിലെ ക്വോങ്ഹായ് നഗരത്തിലാണ് ഈ വമ്പന്‍ സ്ത്രീധന തുക കൊണ്ട് തന്നെ ഒരു വിവാഹം ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്.
തന്നേക്കാള്‍ 15 വര്‍ഷം ഇളയതായ ഈ വ്യക്തിയുമായി യുവതി ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ യുവതി ഗര്‍ഭിണിയുമായി. ഇതിനെ തുടര്‍ന്നാണ് കല്യാണം കഴിക്കാമെന്ന തീരുമാനത്തില്‍ ഇരുവരും എത്തിച്ചേര്‍ന്നത്.എന്നാല്‍ വരന്‍റെ വീട്ടുകാര്‍ ഇത്രയും പ്രായമുള്ള യുവതിയുമായുള്ള വിവാഹത്തിന് എതിര്‍പ്പായിരുന്നു. എന്നാല്‍ ഒടുവില്‍ യുവതി തന്നെ സ്ത്രീധനമായി ഈ ഓഫര്‍ മുന്നോട്ട് വെക്കുകയായിരുന്നു.
റിയല്‍ എസ്‌റ്റേറ്റ് വ്യവസായത്തിലേര്‍പ്പെട്ടിരുന്ന യുവതി അതിസമ്പന്നയായിരുന്നു. ഈ വമ്പന്‍ ഓഫറിന് മുന്നില്‍ വരന്റെ കുടുംബത്തിന് സമ്മതിക്കാതിരിക്കാനായില്ല. ചുവന്ന ആഡംബര കാറില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നിറയെ അണിഞ്ഞ് വിവാഹ വേദിയിലെത്തിയ യുവതി വീണ്ടും ഏവരേയും അമ്പരപ്പിച്ചു. വിവാഹ വീഡിയോയുടെ ഏതാനും ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam