
ഗ്രാമ്പിനെ നിസാരക്കാരനായി ആരും കാണേണ്ട. കാരണം എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഗ്രാമ്പ്. ദിവസവും ഒരു കഷ്ണം ഗ്രാമ്പ് കഴിച്ചാലുള്ള ഗുണം ചെറുതല്ല. ഗ്രാമ്പിന്റെ ഗുണങ്ങളെ കുറിച്ച് ഉറപ്പായും അറിഞ്ഞിരിക്കണം. ക്യാൻസർ തടയാനും കരളിനെ സംരക്ഷിക്കുന്നതിനും ഗ്രാമ്പ് ഏറെ നല്ലതാണ്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിന്റെ കാര്യത്തിൽ ഗ്രാമ്പ് ഏറെ മുന്നിലാണ്. കാൾഷ്യം, പൊട്ടാഷ്യം, സോഡിയം എന്നിവ അടങ്ങിയ ഒന്നാണ് ഗ്രാമ്പ്.
ദിവസവും ഗ്രാമ്പ് പൊടിച്ച് കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ മാറ്റാൻ സഹായിക്കും. ആർത്തവസമയങ്ങളിലെ വയറ് വേദന മാറാൻ ഗ്രാമ്പ് കഴിക്കുന്നത് ഗുണം ചെയ്യും. കരൾ സംബന്ധമായ അസുഖങ്ങൾ നിയന്ത്രിക്കാൻ ദിവസവും ഗ്രാമ്പ് വെള്ളം കുടിക്കുന്നത് നല്ലതാണ്. പ്രമേഹരോഗികൾ നിർബന്ധമായും ഗ്രാമ്പ് കഴിച്ചിരിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗ്രാമ്പ് കഴിക്കുന്നത് നല്ലതാണ്. എല്ലിന് കൂടുതൽ ബലം കിട്ടാൻ ദിവസവും ഗ്രാമ്പ് വെള്ളമായിട്ടോ അല്ലാതെയോ കഴിക്കുന്നത് നല്ലതാണ്.
പ്രതിരോധശക്തിവർദ്ധിപ്പിക്കാൻ ഗ്രാമ്പ് എല്ലാദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കാം. മലബന്ധം മാറ്റാനും ഗ്രാമ്പ് ഏറെ മുന്നിലാണ്. മോണരോഗത്തിന് ദിവസവും ഗ്രാമ്പ് കഴിക്കുന്നത് ഏറെ നല്ലതാണ്. പല്ല് വേദന ഉണ്ടായാൽ ഒരു കഷ്ണം ഗ്രാമ്പ് പല്ലിന് അടിയിൽ വയ്ക്കുക. അരമണിക്കൂറെങ്കിലും വേദനയുള്ള പല്ലിന് താഴെ വയ്ക്കാൻ ശ്രമിക്കുക. പല്ല് വേദന പെട്ടെന്ന് മാറികിട്ടും. പെട്ടെന്നുള്ള തലവേദന അകറ്റാനും ഗ്രാമ്പ് ഏറെ നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam