ഉയരം കുറഞ്ഞവര്‍ക്ക് നാലു ഗുണങ്ങളുണ്ട്!

Web Desk |  
Published : May 21, 2016, 03:54 PM ISTUpdated : Oct 05, 2018, 02:47 AM IST
ഉയരം കുറഞ്ഞവര്‍ക്ക് നാലു ഗുണങ്ങളുണ്ട്!

Synopsis

പ്ലോസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് അനുസരിച്ച് ഉയരം കുറഞ്ഞവര്‍, ഉയരം കൂടിയവരെ അപേക്ഷിച്ച് കൂടുതല്‍ കാലം ജീവിച്ചിരിക്കുമെന്ന് പറയുന്നുണ്ട്. ഉയരം കൂടിയവര്‍ക്ക്, പലതരം ജീവിതശൈലി രോഗങ്ങളും ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവ വരാന്‍ സാധ്യത കൂടുതലാണെന്നും പഠനത്തില്‍ വ്യക്തമായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ക്യാന്‍സര്‍ കാസസ് ആന്‍ഡ് കണ്‍ട്രോള്‍ എന്ന ജേര്‍ണലില്‍ 2014ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പ്രകാരം ഉയരം കൂടിയവരെ അപേക്ഷിച്ച് ഉയരം കുറഞ്ഞവരില്‍ ക്യാന്‍സറും അതുമായി ബന്ധപ്പെട്ട മരണനിരക്കും കുറവായിരിക്കുമെന്നാണ് പറയുന്നത്. ഉയരം കൂടിയ സ്‌ത്രീകളില്‍ ആര്‍ത്തവവിരാമ ശേഷം ഗര്‍ഭാശയ ക്യാന്‍സര്‍, സ്‌തനാര്‍ബുദം എന്നിവ കൂടുതലായി കണ്ടുവരുന്നതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉയരം കൂടിയ പുരുഷന്‍മാരില്‍ കുടല്‍, മലദ്വാരം, പ്രോസ്റ്റേറ്റ് ഗ്രന്ഥികള്‍ എന്നിവയില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയും കൂടുതലായിരിക്കും.

ഉയരം കുറഞ്ഞവരില്‍ തലച്ചോറിലും ഹൃദയത്തിലും മറ്റും രക്തം കട്ടപിടിക്കുന്നതുമൂലം ഉണ്ടാകുന്ന അപകടാവസ്ഥ കുറവായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. 195-200 സെന്റിമീറ്റര്‍ വരെ ഉയരമുള്ളവരില്‍ രക്തം കട്ടപിടിച്ചുള്ള അപകടാവസ്ഥ കൂടുതലായിരിക്കുമെന്ന് 2015ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.

തലച്ചോറിലേക്കുള്ള വിവരം കൈമാറുന്ന കാര്യത്തില്‍ ഉയരം കുറഞ്ഞവര്‍ അതിവേഗക്കാരായിരിക്കും. തലച്ചോറിലേക്ക് ഒരു വിവരം കൈമാറുന്നതിന് ഉയരം കൂടിയവരെ അപേക്ഷിച്ച് കുറഞ്ഞവരില്‍ പത്തിലൊന്ന് സമയം മാത്രം മതിയാകുമെന്നാണ് പ്രമുഖ ന്യൂറോളജിസ്റ്റ് ഡേവിഡ് ഇഗിള്‍മാന്‍ നടത്തിയ  പഠനത്തില്‍ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ പഞ്ചേന്ദ്രിയങ്ങള്‍ വഴി അനുഭവവേദ്യമാകുന്ന കാര്യങ്ങളോട് ഉയരം കുറഞ്ഞവരായിരിക്കും ആദ്യം പ്രതികരിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ