
നേരത്തെ പറഞ്ഞതുപോലെ ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ ഇത്തരം വിവാഹബന്ധങ്ങള്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ പ്രായമേറിയ സ്‌ത്രീയെ വിവാഹം കഴിക്കുന്ന ഒരാള്‍ക്ക് സ്വന്തം കുടുംബാംഗങ്ങളില്‍നിന്നും അടുത്ത സുഹൃത്തുക്കളില്‍നിന്നും അവഗണനയും എതിര്‍പ്പും നേരിടേണ്ടിവരും. എന്നാല്‍ അവരെ കാര്യങ്ങള്‍ മനസിലാക്കിവേണം മുന്നോട്ടുപോകാന്‍.
തുടക്കത്തില്‍ നന്നായി പോകുമെങ്കിലും ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ വളരെ പെട്ടെന്നുതന്നെ ഉടലെടുക്കും. പ്രായവ്യത്യാസമാണ് ഇതിന് കാരണം. സ്‌ത്രീകള്‍ വളരെ പെട്ടെന്നുതന്നെ പക്വത കൈവരിക്കും. എന്നാല്‍ ചെറുപ്പക്കാരായ പുരുഷന്‍മാര്‍ക്ക് പക്വത കുറവായിരിക്കും. പ്രായവ്യത്യാസത്തിലും ഈ പക്വത പ്രശ്‌നം വരുന്നതോടെയാണ് ഇവരുടെ ജീവിതത്തില്‍ അഭിപ്രായഭിന്നതകള്‍ സ്ഥിരമാകുന്നത്.
തന്നേക്കാള്‍ പ്രായം കുറവായ പങ്കാളി പ്രായം കുറഞ്ഞ മറ്റൊരു സ്‌ത്രീയെ തേടി പോകുമോയെന്ന വനിതാ പങ്കാളിയുടെ ആശങ്കയാണ് ഇത്തരം ബന്ധത്തെ വഷളാക്കുന്ന മറ്റൊരു കാരണം. പൊതുവെ ഇത്തരം ബന്ധത്തില്‍ സ്‌ത്രീകള്‍ അരക്ഷിതാവസ്ഥയിലായിരിക്കും.
പങ്കാളി ഉണ്ടെങ്കിലും നല്ല സൗഹൃദങ്ങള്‍ ഏതൊരാളുടെ ജീവിതത്തിലും നിര്‍ണായകമാണ്. എന്നാല്‍ പ്രായമേറിയ സ്‌ത്രീയെ വിവാഹം കഴിച്ചുവെന്ന കാരണത്താല്‍, ഉറ്റ സുഹൃത്തുപോലും സൗഹൃദം ഉപേക്ഷിച്ചുപോകുന്ന സ്ഥിതിവിശേഷമുണ്ടാകും. ഇത്തരമൊരു അവസ്ഥ കടുത്ത മാനസികസമ്മര്‍ദ്ദം ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam