
ഭാര്യയും ഭര്‍ത്താവും കൂടി എന്തെങ്കിലും സാധനം വാങ്ങാന്‍ ഒരു കടയില്‍ കയറിയെന്ന് ഇരിക്കട്ടെ. ഭാര്യ, സാധനങ്ങള്‍ പലതും തെരഞ്ഞുപോകും. ഒന്നും അത്ര ഇഷ്‌ടപ്പെടുകയുമില്ല. ഈ സമയമൊക്കെ ബോറടിച്ചിരിക്കുകയാകും ഭര്‍ത്താവ്. ഒടുവില്‍ ക്ഷമ നശിക്കുമ്പോള്‍, വാങ്ങുന്നെങ്കില്‍ വാങ്ങു എന്ന നിലയിലായിരിക്കും.
വസ്‌ത്രം വാങ്ങാന്‍ ഒരു തുണിക്കടയില്‍ കയറി എന്നിരിക്കട്ടെ. ഭാര്യയുടെ ഇഷ്‌ട നിറം ഭര്‍ത്താവിന് മനസിലാകുകയില്ല. ഇത് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചേക്കാം. ഒരാള്‍ക്ക് ഇഷ്‌ടപ്പെടുന്നത് മറ്റേയാള്‍ക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല.
സ്‌ത്രീകളുടെ വസ്‌ത്രങ്ങളും മറ്റു ലൈഫ് സ്റ്റൈല്‍ സാമഗ്രികളും അനുദിനം മാറിക്കൊണ്ടിരിക്കും. ഓരോ ദിവസവും പുതിയ ട്രെന്‍ഡ് കടന്നുവരും. ഇതേക്കുറിച്ച് പുരുഷന്‍മാര്‍ക്ക് വേണ്ട ധാരണയുണ്ടാകില്ല. ഇത് ഷോപ്പിങില്‍ പ്രതിഫലിക്കുകയും ചെയ്യും.
പ്രിയപ്പെട്ടവള്‍ക്കൊപ്പം സാധനങ്ങള്‍ വാങ്ങാന്‍ എത്തുമ്പോള്‍, പൊതുവെ പുരുഷന്‍മാര്‍ക്ക് വേണ്ടത്ര സമയം ഉണ്ടാകാറില്ല. ഇടയ്‌ക്കിടെ സമയം പോകുന്നുവെന്ന പരാതി ഉന്നയിച്ചുകൊണ്ടിരിക്കും. ഇത് ഷോപ്പിങില്‍ രസംകൊല്ലിയായി മാറുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam