
സ്വന്തമായി ചെയ്യേണ്ട ജോലികളും ഉത്തരവാദിത്വങ്ങളും മറ്റുള്ളവരുടെ തലയില്‍വെച്ച് കെട്ടുന്നത് ഫ്രെനിമികളുടെ സ്ഥിരം പരിപാടിയാണ്. ഇത്തരം കെണിയില്‍ വീഴാതെ പ്രത്യേകം ശ്രദ്ധിക്കുക. മറ്റെന്തെങ്കിലും ജോലി ഉണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞുമാറാന്‍ കഴിയണം.
പുതിയ എന്തെങ്കിലും ആശയം കണ്ടുപിടിച്ചു അവതരിപ്പിക്കുമ്പോള്‍, ഫ്രെനിമികളായവര്‍ ഒപ്പം കൂടുകയും, അത് തന്റെ ആശയമാണെന്ന തരത്തില്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും. ഇത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാന്‍, എന്തെങ്കിലും ആശയം രൂപപ്പെടുമ്പോള്‍, അത് നേരിട്ട് ബോസിനോട് പറയുക. ഒപ്പം ഔദ്യോഗികമായി മെയില്‍ അയയ്‌ക്കുകയും വേണം. ബോസിന്റെ അനുമതി ലഭിച്ചശേഷം സഹപ്രവര്‍ത്തകരുമായി പങ്കുവെച്ചാല്‍ മതി.
നിങ്ങളേക്കാള്‍ താഴെയുള്ള പദവിയില്‍ ജോലി ചെയ്യുന്ന ഫ്രെനിമിക്ക് നിങ്ങളുടെ പദവിയില്‍ വരാന്‍ ആഗ്രഹമുണ്ടാകും. അതിനായി വഴിവിട്ട ഇടപെടലുകളും മറ്റും അയാള്‍ നടത്തിയെന്ന് വരാം. നിങ്ങള്‍ കൈവരിച്ച നേട്ടം പോലും സ്വന്തമാണെന്ന തരത്തില്‍ സ്ഥാനക്കയറ്റ അഭിമുഖത്തില്‍ ഫ്രെനിമി അവതരിപ്പിച്ചേക്കാം. ഇടയ്‌ക്കിടെ ബോസിനെ കണ്ട്, ചെയ്യുന്നതും ചെയ്യാത്തതുമായ കാര്യങ്ങള്‍ അവതരിപ്പിക്കാനും, ബോസിന്റെ മനം കവരാനും ഇത്തരക്കാര്‍ ശ്രമിക്കും. ഇതുവഴി ഫ്രെനിമികള്‍ നിങ്ങളെ മറികടക്കുകയും ചെയ്യും. ഇത്തരമൊരു അവസ്ഥ ഒഴിവാക്കാന്‍ നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളും കൈവരിച്ച നേട്ടങ്ങളും കൃത്യമായി രേഖപ്പെടുത്തുകയും, അപ്പപ്പോള്‍ മെയില്‍ ചെയ്യുകയും ചെയ്യുന്നതാണ് ഉചിതം. സഹപ്രവര്‍ത്തകരോടും ഇക്കാര്യം പങ്കുവെയ്‌ക്കുക. മറ്റുള്ളവരുടെ പ്രശംസയില്‍ മതിമറന്ന് സ്വന്തം ഉത്തരവാദിത്വങ്ങളില്‍നിന്ന് മാറാതിരിക്കുകയും വേണം.
ജോലി സ്ഥലത്തെ സാഹചര്യങ്ങള്‍ പ്രതികൂലമാണെന്ന് പറഞ്ഞു, ഫ്രെനിമികള്‍ ഒപ്പം കൂടും. ബോസിന്റെ പെരുമാറ്റം, ശമ്പളത്തിലെ കുറവ്, ജോലി ഭാരം എന്നിവയെക്കുറിച്ചൊക്കെ ഫ്രെനിമികള്‍ സംസാരിക്കും. എന്നാല്‍ ഇക്കാര്യങ്ങളോട് ജാഗ്രതയോടെ മാത്രം പ്രതികരിക്കുക. നിങ്ങളുടെ വാക്കുകള്‍ മറ്റൊരുതരത്തില്‍ വളച്ചൊടിക്കുകയും, പിന്നീട് എതിരാക്കി മാറ്റുകയും ചെയ്യുകയാകും അവരുടെ ലക്ഷ്യം. ഉദാഹരണത്തിന്, ബോസിനെ കുറിച്ച് എന്തെങ്കിലും മോശം അഭിപ്രായം പറയുമ്പോള്‍, അത് ശരിവെച്ചാല്‍, ഇക്കാര്യം അതേപടി ബോസിനെ അറിയിച്ചു, അദ്ദേഹത്തിന്റെ പ്രശംസയും വിശ്വാസവും നേടിയെടുക്കാനാകും ഫ്രെനിമികള്‍ ശ്രമിക്കുക. ഇതുവഴി, നിങ്ങള്‍ ബോസിന്റെ കണ്ണിലെ കരടായി മാറുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam