
നമ്മള്‍ സ്വയം വരുത്തിവെക്കുന്ന പല തെറ്റുകളും ആയുസിന്റെ ദൈര്‍ഘ്യം കുറയ്‌ക്കാം. മോശം ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവുമൊക്കെ ഇതിന് കാരണങ്ങളാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനാകും. അത്തരത്തില്‍ അയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന 4 കാര്യങ്ങള്‍ പറഞ്ഞുതരാം...
കൂടുതല്‍ കാലം ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ ഇന്നുതന്നെ പുസ്‌തകവായന ആരംഭിക്കുക. പുസ്‌തകം വായിക്കാത്തവരെ അപേക്ഷിച്ച് പുസ്തകം വായിക്കുന്നവര്‍ രണ്ടുവര്‍ഷത്തോളം കാലം കൂടുതല്‍ ജീവിക്കുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമായത്.
ദിവസവും കുരുമുളക്, കാന്താരിമുളക്, പച്ചമുളക് എന്നിങ്ങനെ വിവിധയിനം മുളകുകള്‍ കഴിക്കുന്നത് ശീലമാക്കാം. മുളക് കൂടുതലായി കഴിച്ചാല്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുമെന്ന് 2017ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. മുളക് കഴിക്കാത്തവരെ അപേക്ഷിച്ച് മുളക് കൂടുതലായി കഴിക്കുന്നവരുടെ മരണനിരക്ക് 13 ശതമാനം വരെ കുറവാണ്.
സാമൂഹികപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കൂടുതലായിരിക്കുമെന്ന് 2012ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായതാണ്. സാമൂഹികപ്രവര്‍ത്തനത്തില്‍ സംതൃപ്‌തിയും സന്തോഷവും കണ്ടെത്തുന്നവരില്‍ മാനസികസമ്മര്‍ദ്ദവും അകാരണമായ വിഷമവും കുറവായിരിക്കും. ഇത്തരക്കാരില്‍ പൊതുവെ ഹൃദ്രോഗം കുറവായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.
ദിവസവും പുതിയ പുതിയ സൗഹൃദങ്ങള്‍ സൃഷ്‍ടിക്കുക, ഉള്ള സൗഹൃദം നന്നായി മുന്നോട്ടുകൊണ്ടുപോകുക എന്നീ ശീലങ്ങള്‍ ഉള്ളവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലായിരിക്കും. മറ്റുള്ളവരുമായി നല്ല അടുപ്പമുള്ളവര്‍ക്ക് ജീവിതം ഏറെ ആസ്വാദ്യകരമായിരിക്കും. ഇത്തരക്കര്‍ക്ക് അയുര്‍ദൈര്‍ഘ്യം കൂടുതലായിരിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam