
ഗാസ: 69-കുട്ടികള്‍ക്ക് ജന്മം നല്‍കിയ 40കാരി മരിച്ചു. പലസ്തീനിലെ ഗാസയിലാണ് സംഭവം. അല്‍ അറബിയയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ചയാണ് 40കാരി മരിച്ചത്. ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ദമ്പതികള്‍ക്ക് ഇത്രയും കുഞ്ഞുങ്ങള്‍ ജനിക്കാന്‍ കാരണം.
യുവതിയുടെ 69-മത്തെ പ്രസവമാണ് ഞായറാഴ്ച നടന്നത്. യുവതിയുടെ മരണ കാരണവും മരണ വിവരവും ഇവരുടെ ഭര്‍ത്താവ് തന്നെയാണ് അല്‍-അന്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചത്. മുന്‍ പ്രസവങ്ങളില്‍ യുവതി 16 തവണ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. മൂന്ന് തവണ ട്രിപ്പ്‌ലെറ്റുകള്‍ക്കും നാല് തവണ ക്വാഡ്രുപ്‌ലെറ്റ്‌സിനും ജന്മം നല്‍കിയിട്ടുണ്ട്.
ഏറ്റവുമധികം പ്രസവിച്ച സ്ത്രീയെന്ന ഗിന്നസ് റെക്കോര്‍ഡിന് തുല്യമായ റെക്കോര്‍ഡോടെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. 69 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ റഷ്യക്കാരി വസില്യേവയുടെ പേരിലാണ് നിലവില്‍ ഗിന്നസ് റെക്കോര്‍ഡ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam