കൈകൊണ്ട് സ്‌പര്‍ശിക്കാന്‍ പാടില്ലാത്ത 5 ശരീരഭാഗങ്ങള്‍!

Web Desk |  
Published : Nov 19, 2016, 01:02 PM ISTUpdated : Oct 05, 2018, 12:00 AM IST
കൈകൊണ്ട് സ്‌പര്‍ശിക്കാന്‍ പാടില്ലാത്ത 5 ശരീരഭാഗങ്ങള്‍!

Synopsis

നിങ്ങളുടെ ശരീരത്തെക്കുറിച്ച് എന്തൊക്കെ അറിയാം? ഓരോ ശരീരഭാഗത്തിനും ഓരോ പ്രത്യേകതയുണ്ട്. എന്നാല്‍ ചില ശരീരഭാഗങ്ങളില്‍ കൈകൊണ്ട് സ്‌പര്‍ശിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന കാര്യം എത്രപേര്‍ക്ക് അറിയാം. ഇവിടെയിതാ, കൈകൊണ്ട് സ്‌പര്‍ശിക്കാന്‍ പാടില്ലാത്ത 5 ശരീരഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1, ചെവിയുടെ ഉള്‍ഭാഗം‍-

ചെവിയില്‍ പഴുപ്പ് ഉണ്ടാകുമ്പോഴും ചെവി ചൊറിയുമ്പോഴുമൊക്കെ കൈവിരല്‍ കടത്തി ചൊറിയാറുണ്ട്. എന്നാല്‍ ഇത് അത്ര നല്ല കാര്യമല്ല. ചെവിയില്‍ അണുബാധ ഉണ്ടാകാന്‍ ഇത് കാരണമാകും. അതുമാത്രമല്ല, ചെവിയുടെ ഉള്‍ഭാഗം വളരെ നേര്‍ത്തതായതിനാല്‍, മുറിവ് ഉണ്ടാകാനും ഇത് ഇടയാക്കും.

2, കണ്ണുകള്‍-

കണ്ണില്‍ ചൊറിച്ചില്‍ ഉണ്ടാകുന്നതും, അവ തിരുമ്മുന്നതുമൊക്കെ സ്വാഭാവികമാണ്. എന്നാല്‍ കണ്ണ് തിരുമ്മാന്‍ പാടില്ലെന്ന് ഡോക്‌ടര്‍മാര്‍ പൊതുവെ പറയാറുണ്ട്. കണ്ണില്‍ ചെറിയതോതില്‍ പരിക്കേല്‍ക്കുന്നതിനും, അതുവഴി അണുബാധ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു.

3, വായുടെ ഉള്ളില്‍-

അടുത്തിടെ യുകെയില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്, മണിക്കൂറില്‍ ഒരാള്‍ 23-24 തവണയെങ്കിലും വായില്‍ കൈയിടാറുണ്ടത്രെ. കൈയില്‍നിന്ന് അണുക്കള്‍ വൈയിലെത്തുകയും, പല തരം അണുബാധയ്‌ക്കും ഇത് കാരണമാകും.

4, മൂക്കിനുള്ളില്‍-

ചെവി, കണ്ണ്, വായ് എന്നിവയുടെയൊക്കെ കാര്യം പറഞ്ഞുതുപോലെയാണ് മൂക്കിന്റെ കാര്യവും. മൂക്കിന് ഉള്ളില്‍ വളരെ നേര്‍ത്ത ചര്‍മ്മമാണുള്ളത്. മൂക്കിനുള്ളില്‍ കൈയിടുന്നത്, മുറിവേല്‍ക്കാനും അണുബാധയ്‌ക്കുമൊക്കെ കാരണമാകും.

5, നഖത്തിന് അ‍ടിയില്‍-

കാലിലെയും കൈയിലെയും നഖത്തിനുള്ളില്‍ വിരല്‍ ഇടുന്നവരുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ രോഗകാരികളായ ബാക്‌ടീരിയകള്‍ അവിടേക്ക് പ്രവേശിക്കുകയും അണുബാധ ഉണ്ടാക്കുകയും ചെയ്യും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

വലിച്ചെറിയരുത്, അറിയാം നാരങ്ങ തോടിന്റെ 5 ആരോഗ്യ ഗുണങ്ങൾ
ഈ 6 ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകുന്നു