കോട്ടയം മെഡിക്കല്‍കോളേജില്‍ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു പിറന്നു

By Web DeskFirst Published Nov 19, 2016, 12:18 PM IST
Highlights

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യമായി ടെസ്റ്റ് ട്യൂബ് ശിശു പിറന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ശേഷം സംസ്ഥാനത്ത് ഐ ആര്‍ ടി ചികിത്സയില്‍ വിജയം കാണുന്ന രണ്ടാമത്തെ സര്‍ക്കാര്‍ ആശുപത്രിയായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി.

കോട്ടയത്ത് താമസമാക്കിയ തിരുന്നല്‍വേലി സ്വദേശികളായ ദമ്പതികള്‍ക്കാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയിലൂടെ ടെസ്റ്റ് ട്യൂബ് ശിശു പിറന്നത്. പെണ്‍കുഞ്ഞിന് മഹതിയെന്നാണ് പേരിട്ടിരിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചിലവാകുന്ന ചികില്‍സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ ചിലവ് വളരെ കുറവാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.

നവജാത ടെസ്റ്റ് ട്യൂബ് ശിശു ആരോഗ്യവതിയാണെന്ന് ചികില്‍സയ്ക്ക് നേതൃത്വം കൊടുത്ത ഡോ അജയകുമാര്‍ പറഞ്ഞു. 200ല്‍ അധികം ദമ്പതികളാണ് ടെസ്റ്റ് ട്യൂബ് ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ മാസം 24ന് ടെസ്റ്റ് ട്യൂബ് ചികില്‍സയിലൂടെ പിറക്കാനിരിക്കുന്ന മറ്റൊരു കുട്ടിക്കായി കാത്തിരിക്കുകയാണ് കോട്ടയം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം.

click me!