മുഖക്കുരു ഇല്ലാതാക്കാന്‍ 5 എളുപ്പവഴികള്‍

By Web DeskFirst Published May 5, 2016, 7:17 AM IST
Highlights

എന്നാല്‍ മുഖക്കുരു എന്നത് പരിഹരിക്കാനാകാത്ത പ്രശ്‌നമൊന്നുമല്ല. മുഖക്കുരു ഇല്ലാതാക്കാനും മുഖം ആകര്‍ഷകമാക്കുന്നതിനുമുള്ള അഞ്ചു എളുപ്പവഴികള്‍ ഇതാ...

1, കര്‍പ്പൂരതൈലം- മുഖക്കുരുവിന് ഉത്തമ പ്രതിവിധിയാണ് കര്‍പ്പൂരതൈലം. ഏതാനും തുള്ളി തൈലം കയ്യിലെടുത്ത് മുഖക്കുരുവിന് പുറമേ
പുരട്ടി മസാജ് ചെയ്യുക. ഇത് കുറച്ചുദിവസം ആവര്‍ത്തിക്കുക. മുഖക്കുരു പൂര്‍ണമായും മാറിക്കിട്ടും. അതുപോലെ തന്നെ ഫലപ്രദമാണ്  കര്‍പ്പൂരതുളസിയും. കര്‍പ്പൂരതുളസിയിലയുടെ നീരെടുത്ത് മുഖക്കുരുവിന് മുകളില്‍ പുരട്ടി പത്തു മിനിട്ടിനുശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകികളയുക.

2, ആവികൊള്ളുക- മുഖക്കുരു മാറാന്‍ മറ്റൊരു എളുപ്പവഴിയാണിത്. പ്രത്യേകിച്ചും മുഖക്കുരു ഉള്ള ഭാഗങ്ങള്‍ അഞ്ചുമിനിട്ട്  ആവികൊള്ളിക്കുക. അതിനു ശേഷം മൃദുവായി തലോടി ഉണങ്ങാന്‍ അനുവദിക്കുക.

3, വെള്ളരി ഒറ്റമൂലി- വിറ്റാമിന്‍ എ, സി, ഇ എന്നിവയടങ്ങിയ വെള്ളരി, മുഖക്കുരുവിന് ഉത്തമ പരിഹാരമാണ്. വെള്ളരി വെള്ളം ചേര്‍ത്ത് അരച്ച് പേസ്റ്റാക്കി മുഖക്കുരുവിന്റെ ഭാഗത്ത് പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. പിന്നീട് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.

4, ഐസ് ക്യൂബ് ചികില്‍സ- മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ ഐസ് വയ്ക്കുന്നത് നല്ലതാണ്. പൊടിച്ച ഐസോ ഐസ്‌ക്യൂബുകളോ  തുണിയില്‍ പൊതിഞ്ഞു മുഖക്കുരു ഉള്ള ഭാഗത്ത് വയ്ക്കുക. ഇത് ദിവസത്തില്‍ പലതവണ ആവര്‍ത്തിക്കുക. മുഖക്കുരുവിന് ആശ്വാസം ലഭിക്കും.

5, ചെറുനാരങ്ങ- മുഖക്കുരു ഭേദമാക്കാന്‍ ചെറുനാരങ്ങ ഏറ്റവും പ്രധാനപ്പെട്ടതും, ഫലപ്രദവുമായ പ്രതിവിധിയാണ്. ചെറുനാരങ്ങാനീര് മുഖക്കുരു വേഗത്തില്‍ കുറയുവാന്‍ സഹായിക്കുന്നു. ചെറുനാരങ്ങാനീരില്‍ (ചെറുനാരങ്ങ പിഴിഞ്ഞെടുക്കുക, പായ്‌ക്കറ്റില്‍ വാങ്ങരുത്)ശുദ്ധമായ കോട്ടണ്‍ തുണിയില്‍ മുക്കി മുഖക്കുരുവില്‍ മൃദുവായി ഉരസുക. ഇത് ദിവസവും രാത്രി കിടക്കുന്നതിനു മുന്‍പ് ചെയ്യുക.

click me!