ഇന്ത്യക്കാരുടെ ഹണിമൂണ്‍ ബാങ്കോക്കിലാവണം; 5 കാരണങ്ങള്‍

Published : Jun 12, 2017, 04:40 PM ISTUpdated : Oct 05, 2018, 02:02 AM IST
ഇന്ത്യക്കാരുടെ ഹണിമൂണ്‍ ബാങ്കോക്കിലാവണം; 5 കാരണങ്ങള്‍

Synopsis


ബാങ്കോക്കിലേക്കുള്ള ഹണിമൂണ്‍ പാക്കേജുകള്‍ അമ്പരപ്പിക്കുന്ന വിധം ലാഭകരമാണെന്നതാണ് ഇന്ത്യക്കാരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നതിന്‍റെ പ്രധാന കാരണം. രാജസ്ഥാനിലേക്ക് ഒരു ട്രിപ്പ് സംഘടിപ്പിക്കുന്നതിലും കുറഞ്ഞ ചിലവില്‍ ബാങ്കോക്കില്‍ പോയിവരാം. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ കേവലം 100 ഡോളറില്‍ താഴെ മതിയാവും.

വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


പസഫിക് സമുദ്രത്തിന്‍റെ മനോഹാരിതയിലേക്ക് സ്‍കൂബ ഡൈവിംഗ് ബാങ്കോക്ക് വാഗ്ദാനം ചെയ്യുന്നു. ഏയ്‍ഞ്ചല്‍ ഫിഷ്, ബാറ്റ് ഫിഷ്, ഗ്രൂപ്പര്‍, സ്റ്റിങ്ങേഴ്സ്, ബാരാക്കുഡ, റാസ്, ബട്ടര്‍ ഫ്ലാ ഫിഷ്, ക്രാബസ് തുടങ്ങിയ മത്സ്യങ്ങളുടെ കൗതുകലോകം കാണാം.

വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


വഴിയോരത്തെ ഭക്ഷണശാലകളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നവരാണ് ഓരോ ഇന്ത്യക്കാരനും. ബാങ്കോക്കിലെ തെരുവോരങ്ങള്‍ ഇത്തരം രുചിക്കൂട്ടുകളാല്‍ സമ്പന്നമാണ്. വിഭവസമൃദ്ധമായ കടല്‍ വിഭങ്ങള്‍  അവിടെ നിങ്ങളെ കാത്തിരിപ്പുണ്ട്.

വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


കിഴക്കിന്‍റെ വെനീസ് എന്നാണ് ബാങ്കോക്ക് അറിയപ്പെടുന്നത്. കനാലുകളാണ് ബാങ്കോക്ക് നഗരജീവിതത്തെ പരസ്‍പരം ബന്ധിപ്പിക്കുന്നത്. ഈ കനാലുകളുടെയൊക്കെ ഇരുകരകളും ജനപഥങ്ങളാണ്. ട്രാഫിക് ബ്ലോക്കില്‍ പെടാതെ നിങ്ങളെ നഗരം മുഴുവന്‍ ചുറ്റിക്കാണിക്കാന്‍ ലോങ്ങ് ടെയില്‍ ബോട്ടുകള്‍ ഈ കനാലുകളില്‍ കാത്തിരിപ്പുണ്ട്. പ്രാദേശിക ജനജീവിതത്തിന്‍റെ കാഴ്ചകളിലേക്കാവും ഈ ബോട്ടു യാത്രകള്‍ നിങ്ങളെ നയിക്കുന്നത്.

വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മനോഹരമായ സൂര്യാസ്‍തമനത്തിന്‍റെ നേര്‍ക്കാഴ്ചയും ബാങ്കോക്കില്‍ നിങ്ങളെ കാത്തിരിപ്പുണ്ട്. ചാവോ ഫ്രയാ നദിക്കരയില്‍ നിന്നും ചക്രവാളത്തിനപ്പുറത്തേക്ക് സൂര്യന്‍ മറഞ്ഞുപോകുന്ന ആ കാഴ്ച ഒരു മായക്കാഴ്ച പോലെ നിങ്ങള്‍ക്കു കാണാം.

ഇന്നു തന്നെ ബാങ്കോക്ക് യാത്രക്ക് ബുക്ക് ചെയ്യുക. നിങ്ങളുടെ ബജറ്റിലൊതുങ്ങുന്ന ആകര്‍ഷകമായ പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ചിരിക്കുമ്പോൾ ചുണ്ടുകൾക്കും വേണം അഴക്; മനോഹരമായ ചുണ്ടുകൾക്കായി ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ
ചർമ്മത്തിന്റെ തിളക്കത്തിന് വീട്ടിൽ തന്നെ ചെയ്യാം ഈ 4 ഫേഷ്യലുകൾ