വിറ്റാമിൻ ഡിയുടെ അതിശയിപ്പിക്കുന്ന 6 ഗുണങ്ങൾ
വിറ്റാമിൻ ഡിയുടെ പ്രാധാന്യത്തെ കുറിച്ച് എടുത്ത് പറയേണ്ടതില്ല. ശരീരത്തിലെ നിർണ്ണായക പ്രവർത്തനങ്ങൾ എല്ലാം ചെയ്യുന്നതിന് വിറ്റാമിൻ ഡി ആവശ്യമാണ്. വിറ്റാമിൻ ഡിയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ആരോഗ്യമുള്ള എല്ലുകളും പേശികളും
എല്ലുകളെയും പേശികളെയും ബലമുള്ളതാക്കാൻ വിറ്റാമിൻ ഡി സഹായിക്കുന്നു. കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണം ഇത് എളുപ്പത്തിലാക്കും.
സമ്മർദ്ദം കുറയ്ക്കുന്നു
നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിറ്റാമിൻ ഡി പ്രധാന പങ്കുവഹിക്കുന്നു. ഇത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
രോഗ പ്രതിരോധശേഷി കൂട്ടുന്നു
രോഗ പ്രതിരോധശേഷി കൂട്ടാൻ വിറ്റാമിൻ ഡി സഹായിക്കും. കൂടാതെ ശ്വസനാരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.
പ്രമേഹം നിയന്ത്രിക്കുന്നു
പ്രമേഹം നിയന്ത്രിക്കാനും വിറ്റാമിൻ ഡിക്ക് സാധിക്കും. ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നു
ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ വിറ്റാമിൻ ഡി സഹായിക്കുന്നു. ശരീരത്തിന് ഒഴിച്ചുകൂടാൻ കഴിയാത്ത വിറ്റാമിൻ ആണിത്.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

