ലൈംഗികതയെക്കുറിച്ച് ഞെട്ടിക്കുന്ന 5 പുതിയ വിവരങ്ങള്‍

Web Desk |  
Published : Apr 21, 2017, 12:30 PM ISTUpdated : Oct 05, 2018, 03:53 AM IST
ലൈംഗികതയെക്കുറിച്ച് ഞെട്ടിക്കുന്ന 5 പുതിയ വിവരങ്ങള്‍

Synopsis

സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണോ ലൈംഗികത? ഈ ചോദ്യത്തിനുള്‍പ്പടെ ലൈംഗികത സംബന്ധിച്ച് ചില പുതിയ വിവരങ്ങള്‍ ഗവേഷകര്‍ നല്‍കുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം...

1, കൊളസ്‌ട്രോള്‍നിലയിലുള്ള വ്യതിയാനം-

ലൈംഗികതയില്‍ നിങ്ങള്‍ പരാജയമാണോ? എങ്കില്‍ ഉടന്‍ ‍ഡോക്‌ടറെ കണ്ടു കൊളസ്‌ട്രോള്‍ ചെക്ക് ചെയ്യുക. കൊളസ്‌ട്രോള്‍ സാധാരണനിലയില്‍ കൂടുന്നത്, ലൈംഗികശേഷിയെ ബാധിക്കുമെന്ന് റുട്ഗര്‍സ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. എന്നാല്‍ കൊളസ്‌ട്രോള്‍ കുറവാണെങ്കില്‍ ലൈംഗികതയില്‍ തിളങ്ങാനാകുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു

2, ലൈംഗികബന്ധത്തിന് ശേഷമുള്ള ആശ്ലേഷം-

ലൈംഗികബന്ധത്തിന് ശേഷം തിരിഞ്ഞുകിടന്ന് ഉറങ്ങുകയല്ല, പുരുഷന്‍മാര്‍ ചെയ്യേണ്ടത്. പങ്കാളിയെ ഗാഢമായി ആലിംഗനം ചെയ്യുകയും ആശ്ലേഷിക്കുകയും ചെയ്യുക. എന്തെന്നാല്‍ ഇത് അവര്‍ ആഗ്രഹിക്കുന്ന കാര്യമാണ്. ടൊറന്റോ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

3, വൃത്തിഹീനമായ സാഹചര്യം സ്‌ത്രീകള്‍ വെറുക്കുന്നു-

ലൈംഗികബന്ധത്തിന് മുമ്പ് വ്യക്തിശുചിത്വം പാലിക്കാന്‍ പുരുഷന‍്മാര്‍ തയ്യാറാകണമെന്നാണ് മറ്റൊരു പഠനം മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം. എന്തെന്നാല്‍ വൃത്തിരഹിതമായ സാഹചര്യത്തിലുള്ള ലൈംഗികബന്ധം സ്‌ത്രീകള്‍ വെറുക്കുന്നുവത്രെ. ഹോളണ്ടിലെ ഒരു സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

4, ലൈംഗികതയ്‌ക്ക് താല്‍പര്യമില്ലാത്തവര്‍ക്ക് ഒന്നിലധികം പങ്കാളികള്‍ ഉണ്ടാകാം-

ഏറെ ഞെട്ടിക്കുന്ന ഒരു വിവരമാണ് ലോസേ‌ഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. ലൈംഗികബന്ധത്തില്‍ പൊതുവെ വിരക്തി കാണിക്കുന്ന സ്‌ത്രീക്ക് ഒന്നിലധികം പങ്കാളികള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പറയപ്പെടുന്നത്. ഇത്തരക്കാരുടെ തലച്ചോറിലെ ഇമേജിങ് പരിശോധന ഉള്‍പ്പടെ നടത്തിയശേഷം ശാസ്ത്രീയമായാണ് ഇത്തരമൊരു നിമഗനത്തിലേക്ക് പഠനസംഘം എത്തിയത്.

5, സെക്‌സ്‌ നല്ലൊരു എക്‌സര്‍സൈസ്-

ലൈംഗികബന്ധം ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിനെ കത്തിച്ചുകളയുമെന്നാണ് മറ്റൊരു പഠനത്തില്‍ വ്യക്തമായത്. ക്യൂബക്കിലെ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്, സെക്‌സ് ചെയ്യുന്നതിലൂടെ അരമണിക്കൂറോളം വ്യായാമം ചെയ്‌ത ഗുണമാണ് ശരീരത്തിന് ലഭിക്കുകയെന്നാണ്.

കടപ്പാട്- ടൈംസ് ഓഫ് ഇന്ത്യ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്
രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ