
മറ്റേതൊരു രക്തഗ്രൂപ്പിനെയും അപേക്ഷിച്ച് ഒ ഗ്രൂപ്പിലുള്ളവരെയാണ് കൂടുതലായും കൊതുകുകള്‍ ലക്ഷ്യമിടുന്നത്. കൊതുകിന് തീരെ താല്‍പര്യമില്ലാത്തത് എ ഗ്രൂപ്പ് രക്തമുള്ളവരെയാണ്. ഇതിന്റെ ഇടയ്‌ക്കാണ് ബി, എബി ഗ്രൂപ്പ് രക്തമുള്ളവരുടെ സ്ഥാനം.
കൂടുതല്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ് പുറത്തുവിടുന്നവരെ കൊതുകകുള്‍ പ്രത്യേകമായി ലക്ഷ്യമിട്ട് ആക്രമിക്കും. കുട്ടികളെ അപേക്ഷിച്ച് മുതിര്‍ന്നവരാണ് കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നത്. അതുകൊണ്ടുതന്നെ കുട്ടികളെ കൊതുക് കുറച്ച് മാത്രമായിരിക്കും കടിക്കുന്നത്. ഇതേപോലെ ഗര്‍ഭിണികളായ സ്‌ത്രീകളെയും കൊതുകുകള്‍ ലക്ഷ്യമിടുന്നുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ് പുറത്തുവിടുന്നവരാണ് ഗര്‍ഭിണികള്‍.
എപ്പോഴും ഓടിച്ചാടി നടക്കുന്നവരെയും കായികതാരങ്ങളെയുമൊക്കെ കൊതുകുകള്‍ക്ക് കൂടുതല്‍ ഇഷ്‌ടമാണ്. എന്തെന്നാല്‍ കൂടുതല്‍ ദൂരം നടക്കുകയും ഓടുകയുമൊക്കെ ചെയ്യുമ്പോള്‍ രക്തം ചൂടാകുകയും ശരീരം പെട്ടെന്ന് വിയര്‍ക്കുകയും ചെയ്യും. വിയര്‍പ്പിന്റെ മണത്തിന് കാരണം ലാക്ടിക് ആസിഡ്, യൂറിഡ് ആസിഡ്, അമോണിയ എന്നിവയാണ്. ഇത്തരെക്കാരെ കൊതുക് തെരഞ്ഞെപിടിച്ച് കടിച്ചിരിക്കും.
തൊക്കില്‍ കൊളസ്‌ട്രോള്‍ കൊഴുപ്പ് രൂപത്തില്‍ അടിയുന്നവരുണ്ട്. ഇതിന് അര്‍ത്ഥം രക്തത്തില്‍ കൊളസ്‌ട്രോള്‍ കൂടുതലാകണമെന്നില്ല. ഇത്തരക്കാരെ മറ്റുള്ളവരെ അപേക്ഷിച്ച് കൊതുക് കടിക്കാനുള്ള സാധ്യത കൂടുതലാണ്.
ബിയര്‍ കൂടുതലായി കുടിക്കുന്നവരെ കൊതുകുകള്‍ക്ക് കടിക്കാന്‍ വലിയ താല്‍പര്യമാണ്. ചില പഠനങ്ങള്‍ ഇക്കാര്യം ശരിവെച്ചിട്ടുമുണ്ട്. ബിയര്‍ കുടിക്കുമ്പോള്‍, എഥനോളിന്റെ മണം വിയര്‍പ്പിലൂടെ പുറത്തേക്ക് വരും. ഇത് മനസിലാക്കുന്ന കൊതുകുകള്‍, ബിയര്‍ കുടിച്ചയാളെ തെരഞ്ഞുപിടിച്ച് ആക്രമിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam