വാസ്‌തു- ഈ 5 കാര്യങ്ങൾ വീട്ടിൽനിന്ന് ഒഴിവാക്കൂ

Web Desk |  
Published : Nov 23, 2017, 05:29 PM ISTUpdated : Oct 04, 2018, 06:06 PM IST
വാസ്‌തു- ഈ 5 കാര്യങ്ങൾ വീട്ടിൽനിന്ന് ഒഴിവാക്കൂ

Synopsis

പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ വാസ്‌തുവിധി പ്രകാരം ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നവരുണ്ട്. ഇത്തരത്തിൽ വാസ്‌തുകാര്യങ്ങൾ ശ്രദ്ധിച്ചാൽ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും കൈവരുമെന്നാണ് വിശ്വാസം. കൂടാതെ, കഷ്‌ടതകളും ബുദ്ധിമുട്ടുകളും ഇല്ലാതാക്കാനും വാസ്‌തു സഹായിക്കുമെന്നാണ് ഇവ‍‍ർ വിശ്വസിക്കുന്നത്. ഇവിടെയിതാ, വാസ്‌തുവിധി പ്രകാരം നമ്മുടെ വീട്ടിൽ ഒഴിവാക്കേണ്ട 5 കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

കിടപ്പുമുറിയിൽ കണ്ണാടി പാടില്ലെന്നും, അഥവാ കണ്ണാടി ഉണ്ടെങ്കിൽ അതിൽ കിടക്ക കാണാൻപാടില്ലെന്നുമാണ് വാസ്‌തുശാസ്‌ത്രം. കിടക്ക കണ്ണാടിയിൽ കണ്ടാൽ ദാമ്പത്യകലഹം പതിവാകുമെന്നും, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നുമാണ് വാസ്‌തു മുന്നറിയിപ്പ്.

കിടപ്പമുറിയിൽ കറുത്ത ബെഡ്ഷീറ്റും തലയണയുമൊക്കെ മനോഹരമായി തോന്നാമെങ്കിലും അത് ഒഴിവാക്കണമെന്നാണ് വാസ്‌തു നിർദ്ദേശം. ദാമ്പത്യബന്ധത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ടു കിടക്കവിരി, പുതപ്പ്, തലയണ, ജനൽ കർട്ടൻ എന്നിവ കറുത്തനിറമുള്ളത് ഉപയോഗിക്കരുതെന്നാണ് വാസ്‌തുനിർദ്ദേശം.

ക്ലോക്ക് കേടാകുകയോ ബാറ്ററി തീരുകയോ ചെയ്താൽ ഉടൻ ശരിയാക്കുക. പ്രവർത്തിക്കാത്ത ക്ലോക്ക് ഒരുകാരണവശാലും വീട്ടിൽ വെക്കരുതെന്നാണ് വാസ്‌തുശാസ്‌ത്രം. അങ്ങനെ ചെയ്താൽ അത് നിങ്ങളുടെ ഊ‍ർജ്ജം ഇല്ലാതാക്കുകയും, ജീവിതത്തിലെ സന്തോഷം, സാമ്പത്ത് എന്നിവയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമത്രെ.

ലിവിങ് റൂമിലെയും മറ്റും ഭിത്തി അലങ്കരിക്കാൻ പെയിന്റിങ്ങുകൾ വെക്കുന്നത് സാധാരണമാണ്. എന്നാൽ പെയിന്റിങ് വെക്കുമ്പോൾ അശുഭകരമായത് ഒഴിവാക്കുക. ഇത്തരം പെയിന്റിങ്ങുകൾ വെക്കുന്നത് സന്തോഷവും ശുഭാപ്തിവിശ്വാസവും ഇല്ലാതാക്കുമെന്ന് വാസ്‌തുവിദഗ്ദ്ധ‍ർ പറയുന്നു.

കൂർത്ത വശങ്ങളുള്ള ഫർണീച്ചറുകൾ ഒഴിവാക്കണമെന്നാണ് വാസ്തുനിർദ്ദേശം. ഇത്തരത്തിലുള്ള ഫർണീച്ചറുകൾ വീട്ടിലുണ്ടെങ്കിൽ നല്ല ഊർജ്ജം ജീവിതത്തിലേക്ക് വരുന്നത് ഇല്ലാതാകുമെന്നും വഴിമാറി പോകുമെന്നുമാണ് വാസ്‌തു വിശ്വാസം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

മഗ്നീഷ്യത്തിന്റെ കുറവ് നിസാരമായി കാണരുത്, കാരണം
ജെൻസികൾക്ക് പ്രിയം ലെൻസുകൾ; ലുക്ക് മാറ്റാൻ കളർ ലെൻസുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ