നിങ്ങളുടെ പകലുകളെ ഉര്‍ജ്ജസ്വലമാക്കാന്‍ 5 ടിപ്പുകള്‍

By Web deskFirst Published Mar 27, 2018, 5:50 PM IST
Highlights
  • ആരോഗ്യകരമായ ഒരു ദിനത്തിന് രാവിലെ മറക്കാതെ ചെയ്യേണ്ട അഞ്ച്
    കാര്യങ്ങളെക്കുറിച്ച്

കൊച്ചി: രാവിലെ എങ്ങനെ എഴുന്നേല്‍ക്കുന്നു, എങ്ങനെ തയ്യാറെടുക്കുന്നു എന്നതനുസരിച്ചാണ് നമ്മുടെ അന്നത്തെ ദിവസം നിര്‍ണ്ണയിക്കപ്പെടുന്നത്. ആരോഗ്യകരമായ ഒരുദിനത്തിന് രാവിലെ മറക്കാതെ ചെയ്യേണ്ട അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. 

1. വ്യായാമം

രാവിലത്തെ പ്രഭാത ഭക്ഷണത്തോളം തന്നെ പ്രധാനമാണ് രാവിലെ നാം ചെയ്യുന്ന വ്യായാമവും. ജോഗിങാണ് വ്യായാമമായി പരിഗണിക്കുന്നതെങ്കില്‍ ശരീരം നന്നായി വിയര്‍ക്കുന്ന രീതിയില്‍ തന്നെ ചെയ്യണം. നീന്തല്‍, ജിമ്മില്‍ പോവുക, യോഗ ചെയ്യുക എന്നിങ്ങനെ വ്യായാമം എങ്ങനെ വേണമെന്നത് നിങ്ങളുടെ മാത്രം തീരുമാനമാണ്. പക്ഷേ രാവിലത്തെ വ്യായമം ഒഴിവാക്കരുത്.

2. പ്രഭാത ഭക്ഷണം

ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത ഒന്നാണ് പ്രഭാത ഭക്ഷണം. ഏറ്റവും പോഷക ഗുണങ്ങളോടെ വേണം പ്രഭാത ഭക്ഷണം തയ്യാറാക്കാന്‍. ഭക്ഷണം സ്വസ്ഥമായി മറ്റു ചിന്തകളൊന്നും കൂടാതെ ചവച്ചരച്ച് കഴിക്കുക. പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതില്‍ നല്ലൊരു ഡയറ്റീഷന്‍റെ അഭിപ്രായം തേടാവുന്നതാണ്.

3. ദിവസത്തെപ്പറ്റി രൂപരേഖ തയ്യാറാക്കുക

ഭക്ഷണശേഷം ആ ദിവസം ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ രൂപരേഖ (ആക്ഷന്‍ പ്ലാന്‍) തയ്യാറാക്കുക. തലേന്ന് എഴുതി തയ്യാറാക്കി വച്ചിട്ടുളള ദിവസ പരിപാടികള്‍ ഒന്നുകൂടെ മനസ്സിലുറപ്പിക്കുക. ഏത് ആദ്യം, പിന്നീട്, അവസാനമേത് എന്ന രീതിയില്‍ കാര്യങ്ങളെ ചിട്ടപ്പെടുത്തുക.

4. അലാറം

അലാറം വയ്ക്കുന്ന സമയത്ത് തന്നെ ഏഴുന്നേല്‍ക്കുക. അലാറം മാറ്റിമാറ്റി വയ്ക്കുന്നത് നിങ്ങളുടെ ഒരു ദിവസത്തെ നശിപ്പിച്ചു കളയും. ഇങ്ങനെ ചെയ്യുമ്പോള്‍ വ്യക്തിക്ക് ഏഴുന്നേല്‍ക്കാനുളള താത്പര്യം കുറയുകയും ക്ഷീണം കൂടുകയും ചെയ്യും. 

5. പ്രകാശം കടത്തിവിടുക

രാവിലെ കട്ടിലില്‍ നിന്നും ഏഴുന്നേറ്റാലുടന്‍ മുറിക്കുള്ളിലേക്ക് വെളിച്ചം കടക്കാനനുവദിക്കും വിധത്തില്‍ ജനാലകളും കര്‍ട്ടനുകളും തുറന്നിടുക. ഇതിലൂടെ നിങ്ങളുടെ മുറിക്കുള്ളിലേക്ക് കാറ്റും വെളിച്ചവും കടക്കാനിടയാകും. നിങ്ങളുടെ മുറിയില്‍ പേസിറ്റീവ് എനര്‍ജി നിറയാന്‍ അത് കാരണമാവുകയും ചെയ്യും.   
  

click me!