നിങ്ങള്‍ക്ക് 'എട്ടിന്റെ പണി' തരുന്ന 5 തരം സുഹൃത്തുക്കള്‍!

Web Desk |  
Published : Jun 01, 2016, 01:11 PM ISTUpdated : Oct 05, 2018, 02:06 AM IST
നിങ്ങള്‍ക്ക് 'എട്ടിന്റെ പണി' തരുന്ന 5 തരം സുഹൃത്തുക്കള്‍!

Synopsis

സൗഹൃദത്തില്‍, വിയോജിപ്പുകളും ശണ്‌ഠകളും വാദപ്രതിവാദങ്ങളുമൊക്കെയുണ്ട്. സദുദ്ദേശപരമായ വാദപ്രതിവാദങ്ങളും മറ്റും സൗഹൃദം ഊട്ടിയുറപ്പിക്കുകയേ ഉള്ളൂ. പലപ്പോഴും തര്‍ക്കങ്ങള്‍ക്കൊടുവില്‍ മനസ് തുറന്നു സംസാരിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടും. എന്നാല്‍ വിയോജിപ്പുകള്‍ കാരണം അടുത്ത സുഹൃത്തിനെ ഉപദ്രവിക്കാനുള്ള മാനസികാവസ്ഥയുള്ളവരുമുണ്ട്. പലപ്പോഴും ഏതെങ്കിലുംതരത്തില്‍ ഉപദ്രവിക്കപ്പെട്ടശേഷമായിരിക്കും ഇത്തരം സുഹൃത്തിന്റെ യഥാര്‍ത്ഥമുഖം തിരിച്ചറിയുക.

എന്തുകാര്യത്തിലും വിധിനിര്‍ണയിക്കുന്നവിധം അഭിപ്രായം പറയുന്നതരം ആളുകളുണ്ട് നമുക്ക് ചുറ്റിലും. പലപ്പോഴും അത്തരക്കാര്‍ നമ്മുടെ സുഹൃത്തുക്കളുമാകാം. ജോലി, വിവാഹം, പഠിത്തം തുടങ്ങിയ കാര്യങ്ങളില്‍ ഇത്തരക്കാരുടെ അഭിപ്രായം അനുസരിച്ച് മുന്നോട്ടുപോയാല്‍ എട്ടിന്റെ പണി കിട്ടും. പലകാര്യങ്ങളെക്കുറിച്ചും തെറ്റായ മുന്‍വിധികളായിരിക്കും ഇത്തരക്കാരെ നയിക്കുക. ഈ തെറ്റിദ്ധാരണാജനകമായ അഭിപ്രായങ്ങളും ഉപദേശങ്ങളുമായിരിക്കും സുഹൃത്തിനും ലഭിക്കുക.

എന്തുകാര്യം പറഞ്ഞാലും അതില്‍ എപ്പോഴും 'ഞാന്‍', 'എന്റെ' എന്നീ വാക്കുകള്‍ ഉപയോഗിക്കുന്ന സുഹൃത്തുക്കളുണ്ടോ, എങ്കില്‍ അത്തരക്കാരെ സൂക്ഷിക്കണം. ഞാന്‍ വലിയ സംഭവമാണെന്ന ധാരണയായിരിക്കും ഇത്തരക്കാര്‍ക്ക്. ആത്മരതിക്കാരായ സുഹൃത്തുക്കള്‍ പറയുന്നതുകേട്ട് അബദ്ധത്തില്‍ ചാടുന്നവര്‍ ഏറെയാണ്.

അടുത്ത സുഹൃത്തായി ഒപ്പം കൂടി, നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പിന്നില്‍നിന്ന് കുത്തി, നമ്മുടെ അവസരങ്ങള്‍ കവര്‍ന്നെടുക്കുന്നവരുണ്ട്. പലപ്പോഴും ഇത്തരക്കാരുടെ ചതി തിരിച്ചറിയാന്‍ സാധിക്കില്ല. സുഹൃത്ത് എന്ന നിലയില്‍ ഏറെ വിശ്വാസ്യത കൈവരിച്ചശേഷമായിരിക്കും ഇവര്‍ പിന്നില്‍നിന്ന് കുത്തുക. പണി കിട്ടിയശേഷമായിരിക്കും ഇവരുടെ തനിരൂപം മനസിലാകുക. പ്രത്യേകിച്ചും ജോലി സ്ഥലങ്ങളിലെ സഹപ്രവര്‍ത്തകരായിരിക്കും ഇത്തരം 'പണി' തരുന്നത്.

5, ഉപരിപ്ലവമായ സ്വഭാവമുള്ളവര്‍-

പുറമെ നല്ല രീതിയില്‍ ഇടപെടുകയും പെരുമാറുകയും ചെയ്യുന്നവരും, നല്ല അറിവും വിവരവുമുള്ളവരെന്ന് ധ്വനിപ്പിക്കുകയും ചെയ്യുന്നവരാണ് ഇത്തരക്കാര്‍. എന്നാല്‍ വെറും പുറംമോടിക്കാരായ ഇവരെ ശരിക്കും തിരിച്ചറിയാനാകാത്തത് കാരണം പലപ്പോഴും, സുഹൃത്തുക്കള്‍ക്ക് പണി കിട്ടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ശൈത്യകാലത്ത് ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച വീട്ടുവൈദ്യങ്ങൾ ഇവയാണ്
ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ ഇതാണ്