
സ്ഥിരമായി വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പോലും വിമാനയാത്രയെക്കുറിച്ച് അറിയാത്ത പല കാര്യങ്ങളുമുണ്ട്. വിമാനത്തിന്റെ ജാലകത്തിലെ ദ്വാരങ്ങള്‍ എന്തിനാണ്? വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്? അങ്ങനെ നിരവധി കാര്യങ്ങള്‍ പലര്‍ക്കും അറിയില്ല. ഇവിടെയിതാ, വിമാനയാത്രയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ പങ്കുവെയ്‌ക്കുകയാണ്. അടുത്ത വിമാനയാത്രയ്‌ക്ക് നിങ്ങളില്‍ പലര്‍ക്കും ഇക്കാര്യങ്ങള്‍ ഉപകാരപ്പെടും.
1, വിമാനജാലകത്തിലെ ദ്വാരം- വിമാനത്തിനുള്ളിലെ മര്‍ദ്ദം നിയന്ത്രിക്കാനാണ് ഇത്തരമൊരു ദ്വാരം വിന്‍ഡോ ഗ്ലാസില്‍ നല്‍കിയിരിക്കുന്നത്.
2, വിമാനത്തിലെ ഭക്ഷണം മോശമാണോ?- വിമാനത്തിലെ ഭക്ഷണം മോശമായതുകൊണ്ടല്ല അരുചി തോന്നുന്നത്. ഉയരത്തില്‍ പറക്കുന്ന, വിമാനത്തില്‍വെച്ച് ഭക്ഷണം കഴിക്കുമ്പോള്‍ വായ്‌ക്ക് രുചി തോന്നാത്തതാണ് പ്രശ്‌നം. എന്നാല്‍ വിമാനത്തിലെ ഭക്ഷണം ഏറെ സമയം മോശമാകാതെ സൂക്ഷിക്കാനാകില്ല.
3, വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ്- വിമാനത്തില്‍ പ്രത്യേകിച്ച് കൂടുതല്‍ സുരക്ഷയുള്ള സീറ്റ് ഇല്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നിരവധി വിമാന അപകടങ്ങളെ ആസ്‌പദമാക്കിയുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്, പിറകിലെ സീറ്റുകള്‍ താരതമ്യേന സുരക്ഷിതമാണെന്നാണ്. ഏറ്റവും പിന്നിലിരിക്കുന്നവര്‍ വിമാന അപകടം ഉണ്ടാകുമ്പോള്‍ രക്ഷപ്പെടാന്‍ 40 ശതമാനം സാധ്യത കൂടുതലാണെന്നും പറയപ്പെടുന്നു.
4, വിമാനം നിലത്തിറക്കുമ്പോള്‍ ലൈറ്റ് പ്രകാശം കുറയ്‌ക്കുന്നത്(ഡിം ആക്കുന്നത്)- വിമാനം നിലത്തിറക്കുമ്പോള്‍ ജീവനക്കാര്‍ കാബിനിലെ ലൈറ്റിന്റെ പ്രകാശം കുറയ്‌ക്കുന്നത് സുരക്ഷാപരമായ കാരണങ്ങളാലാണ്.
5, ഇടിമിന്നലില്‍ വിമാനം സുരക്ഷിതമോ?- ഇടിമിന്നല്‍ ഉള്ളപ്പോള്‍ വിമാനത്തിന് കേടുപാട് സംഭവിക്കുമോ? ഈ ചോദ്യത്തിന് അതെ എന്നാണ് ഉത്തരം. കാരണം വിമാനത്തിന്റെ പുറംഭാഗം നിര്‍മ്മിച്ചിരിക്കുന്നത്, ഇടിമിന്നലിനെ പ്രതിരോധിക്കുന്ന തരത്തിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam