വയറ്റിലെ കൊഴുപ്പ് മാറ്റാൻ 6 പാനിയങ്ങൾ

Published : Aug 09, 2018, 06:57 AM IST
വയറ്റിലെ കൊഴുപ്പ് മാറ്റാൻ 6 പാനിയങ്ങൾ

Synopsis

വയറ്റിലെ കൊഴുപ്പ് പലരുടെയും വലിയ പ്രശ്നമാണ്. തെറ്റായ ഭക്ഷണശീലം, വെെകിയുള്ള ഉറക്കം, വ്യായാമക്കുറവ് എന്നിവയാണ് വയറ്റിലെ കൊഴുപ്പ് കൂടാനുള്ള പ്രധാനകാരണങ്ങൾ. 

വയറ്റിലെ കൊഴുപ്പ് പലരുടെയും വലിയ പ്രശ്നമാണ്.കൊഴുപ്പ് മാറ്റാൻ പലതരത്തിലുള്ള മരുന്നുകളും കഴിച്ച് കാണും. പക്ഷേ ഫലം ഉണ്ടായി കാണില്ല. തെറ്റായ ഭക്ഷണശീലം, വെെകിയുള്ള ഉറക്കം, വ്യായാമക്കുറവ് എന്നിവയാണ് വയറ്റിലെ കൊഴുപ്പ് കൂടാനുള്ള പ്രധാനകാരണങ്ങൾ. വീട്ടിലുണ്ടാക്കാൻ പറ്റുന്ന ചില പ്രത്യേക പാനീയങ്ങൾ ഉപയോ​ഗിച്ചാൽ വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കും. ഏതൊക്കെയാണ് ആ പാനീയങ്ങളെന്ന് നോക്കാം.
 
1.ചീര: കൊഴുപ്പ് മാറ്റാൻ ഏറ്റവും നല്ലതാണ് ചീര.  ഫൈബര്‍ ദഹന പ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായകമാണ്. ആന്റിഓക്‌സിഡന്റുകളും ഇതില്‍ ധാരാളമുണ്ട്. ഇതിന്റെ ആല്‍ക്കലൈന്‍ സ്വഭാവം ദഹനം നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഈ ഗുണങ്ങളെല്ലാം കൊഴുപ്പു കളയാന്‍ സഹായിക്കുന്നു. 

2.പച്ച ആപ്പിള്‍ :അമിതവണ്ണം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് പച്ച ആപ്പിൾ. പച്ച ആപ്പിള്‍ ഫ്‌ളോറിഡൈസിന്‍, പെക്ടിന്‍, പോളി ഫിനോള്‍ എന്നിവ അടങ്ങിയ ഒന്നാണ്. ഇതു ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യും. കൊഴുപ്പു കത്തിച്ചു കളയാനും ഇത് ഏറെ നല്ലതാണ്.

3. ഗ്രീന്‍ ടീ: ഗ്രീന്‍ ടീ പൊതുവേ കൊഴുപ്പു കളയാന്‍ സഹായകമായ ഒന്നാണ്. ഇതിലെ ഇജിസിജി അതായത് എപിഗ്യാലോക്യാക്ചിന്‍ ഗ്യാലേറ്റ് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും തടി കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. ഇജിസിജി ആണ് ഇതിലെ സഹായകമായ ഘടകം.

4.കുക്കുമ്പര്‍ : കുക്കുമ്പര്‍ ജലാംശം ധാരാളമടങ്ങിയ, സീറോ കലോറി മാത്രം അടങ്ങിയ ഒന്നാണ്. ധാരാളം മിനറലുകളും വൈറ്റമിനുകളുമുള്ള ഇത് മൂത്ര വിസര്‍ജനം വര്‍ദ്ധിപ്പിക്കും. വെള്ളം ശരീരത്തില്‍ അടിഞ്ഞു കൂടിയുള്ള കൊഴുപ്പ് ഒഴിവാക്കും. ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പും നീക്കം ചെയ്യാനും ഇത് സഹായിക്കും.

5. ചെറുനാരങ്ങ : തടി കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ചെറുനാരങ്ങ. വൈറ്റമിന്‍ സി അടങ്ങിയ ചെറുനാരങ്ങ തടി കുറയ്ക്കാന്‍ പൊതുവേ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. ഫ്രീ റാഡിക്കലുകളും ടോക്‌സിനുകളും കൊഴുപ്പും ബാക്ടീരിയകളുമെല്ലാം ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. 

6.നെല്ലിക്ക: നാലോ അഞ്ചോ നെല്ലിക്ക ജ്യൂസായി അടിച്ച ശേഷം അൽപം നാരങ്ങ നീരും ചേർത്ത് കുടിക്കുന്നത് കൊഴുപ്പ് മാറ്റാൻ സഹായിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ