
മുഖസൗന്ദര്യം വർധിപ്പിക്കാൻ വഴികൾ തേടാത്തവർ കുറവായിരിക്കും. സ്വന്തം നിലക്കും അല്ലാതെയുമായി ഇതിന് ശ്രമങ്ങൾ നടത്തുന്നു. എന്നാൽ നിങ്ങൾ സ്വന്തം നിലക്ക് നടത്തുന്ന മുഖസൗന്ദര്യ പരീക്ഷണങ്ങൾ പലതും അപകടകരമാണ്. നല്ലതെന്ന് കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മുഖത്ത് പുരട്ടുന്ന വസ്തുക്കൾ എതിർഫലങ്ങൾ ഉണ്ടാക്കുന്നവയാണെന്ന് ചർമവിദഗ്ദർ പറയുന്നു. അത്തരം ചില വസ്തുക്കൾ ഇതാ:
ഒായിൽ മയമുള്ള ചർമം ആള്‍ക്കഹോൾ ഉപയോഗിച്ച് തുടച്ചെടുക്കാമെന്നാണ് പൊതുധാരണ. എന്നാൽ ഇവ നിങ്ങളുടെ ചർമം ചുളിയാൻ ഇടയാക്കും. പ്രോട്ടീൻ, കൊഴുപ്പ് എന്നിവയെ ഇല്ലാതാക്കുകയും ചെയ്യും.
മുഖക്കുരു തടയും എന്ന ധാരണയിലാണ് മയോണൈസ് മുഖത്ത് പ്രയോഗിക്കുന്നത്. എന്നാൽ ഇവയുടെ പ്രയോഗം മുഖത്തിന് ഹാനികരമാണ്.
സൗന്ദര്യതാൽപര്യത്തിൽ മുഖത്ത് മുട്ടയുടെ വെള്ള പ്രേയാഗിക്കുന്നവർ ഏറെയാണ്. എന്നാൽ ഇതിൽ അടങ്ങിയ സാൽമോണില്ല ബാക്ടീരിയ അപകടകാരിയാണ്. വേവിക്കാതെ മുട്ട കഴിക്കുന്നത് പലപ്പോഴും ഭക്ഷ്യവിഷബാധയായി മാറാനും ഇവയാണ് കാരണം.
കറുത്ത പാടുകൾ നീക്കാൻ വ്യാപകമായി മുഖത്ത് ഉപയോഗിക്കുന്നവയാണ് ചെറുനാരങ്ങ നീര്. എന്നാൽ ഇവ അമ്ലഗുണമുള്ളവയായതിനാൽ ചർമത്തിന് ദോഷകരമാണ്.
പാചകത്തിന് ഉപയോഗിക്കുന്ന സോഡ പൊടിയും മുഖക്കുരു ഇല്ലാതാക്കാൻ പലരും ഉപയോഗിക്കാറുണ്ട്. ഇത് ചർമത്തിന്‍റെ മുകളിലെ ആവരണത്തെ തന്നെ നശിപ്പിച്ചുകളയും. മുഖത്ത് അസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെടാനും ഇത് വഴിവെക്കും.
കറുവാപട്ട മുഖത്ത് ഉപയോഗിച്ചാൽ ചൊറിച്ചിലും അസ്വസ്തയും അനുഭവപ്പെടും. മുഖകോശങ്ങളിലെ ഹൈഡ്രജന്റെ സാന്നിധ്യവും ഇല്ലാതാക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam