മാംസാഹാരം കഴിക്കാതിരുന്നാല്‍ 3 വര്‍ഷം അധികം ജീവിക്കാം!

By Web DeskFirst Published May 6, 2016, 2:00 PM IST
Highlights

അമേരിക്കന്‍ ഓസ്‌റ്റോപ്പതിക് അസോസിയേഷനാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. അമിതമായ തോതില്‍ മാംസാഹാരം കഴിക്കുന്നത്, മരണനിരക്ക് ഉയര്‍ത്തുന്നതായാണ് പഠനത്തില്‍ വ്യക്തമായത്. മാംസാഹാരത്തില്‍ ചുവന്ന മാംസം(കോഴിയിറച്ചി, മാട്ടിറച്ചി, ആട്ടിറച്ചി) ആണ് ഏറെ അപകടകരമെന്നും പഠനത്തില്‍ പറയുന്നുണ്ട്. അടുത്തിടെ നടത്തിയ ആറു പഠനങ്ങള്‍ വിശകലനം ചെയ്താണ് പുതിയ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മാംസാഹാരത്തേക്കാള്‍, കൂടുതലായി സസ്യാഹാരങ്ങള്‍ കഴിക്കണമെന്നാണ് വിദഗ്ദ്ധരായ ഡോക്‌ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. അസുഖബാധിതരായി ചികില്‍സയില്‍ കഴിയുമ്പോള്‍, മാംസാഹാരം പൂര്‍ണമായും ഒഴിവാക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു. പഠനറിപ്പോര്‍ട്ട് അമേരിക്കന്‍ ഓസ്‌റ്റിയോപതിക് അസോസിയേഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

click me!