
1, സ്രാവ്- സ്രാവില്‍ അടങ്ങിയിട്ടുള്ള അമിത മെര്‍ക്കുറി, ഏകാഗ്രനഷ്‌ടം, അന്ധത തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് എന്‍വിയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2, സോയാബീന്‍- ഏറെ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് സോയാബീന്‍ എങ്കിലും, ഇത് തുടര്‍ച്ചയായി മൂന്നു മാസത്തിലധികം കഴിച്ചാല്‍, പുരുഷന്‍മാരില്‍ വന്ധ്യതയ്‌ക്ക് കാരണമാകും. ബീജത്തിന്റെ എണ്ണം കുറയ്ക്കുന്നതാണ് കാരണം.
3, ബേക്കറി ഭക്ഷണം- പഫ്സ്, കേക്ക്, കുക്കീസ്, ബര്‍ഗര്‍, സാന്‍ഡ്‌വിച്ച് തുടങ്ങിയ ബേക്ക്ഡ് ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍, പുരുഷന്‍മാരില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകും.
4, വെള്ള ചോക്ലേറ്റ്- ഡാര്‍ക്ക് ചോക്ലേറ്റില്‍ ആരോഗ്യത്തിന് ഗുണകരമായ ആന്റി ഓക്‌സിഡന്റുകള്‍ ഉള്‍പ്പടെ പല ഘടകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ വെള്ള ചോക്ലേറ്റ് സ്ഥിരമായി കഴിച്ചാല്‍ ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടും. ഇത് അമിതവണ്ണം, കൊളസ്‌ട്രോള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
5, ഫ്രഞ്ച് ഫ്രൈസ്- നമ്മുടെ വിപണിയില്‍ സുലഭമായി ലഭ്യമാകുന്ന ഇത്തരം ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങള്‍ ഏറെ അപകടരമാണെന്ന് അറിയുക. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് ഇടയാക്കുന്ന രാസവസ്‌തുക്കള്‍ ഇത്തരം ഫ്രഞ്ച് ഫൈകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
6, പോപ് കോണ്‍- ചോളം ഏറെ ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും, വലിയ താപനിലയില്‍ വറുത്തെടുക്കുന്ന പോപ് കോണ്‍ അത്ര ഗുണകരമായ ഒന്നല്ല. ഇതില്‍ സോഡിയത്തിന്റെ അളവ് ആവശ്യത്തിലധികം അടങ്ങിയിരിക്കുന്നതാണ് അപകടകരമാക്കുന്നത്. കൂടാതെ ക്യാന്‍സറിന് ഇടയാക്കുന്ന, ഡയാസെറ്റില്‍ തുടങ്ങിയ രാസവസ്‌തുക്കളും അടങ്ങിയിട്ടുണ്ട്.
7, വെള്ള ബ്രെഡ്- വെള്ള ബ്രെഡ് ഉല്‍പ്പാദിപ്പിക്കുന്നത്, പുറത്തെ തവിട് കളഞ്ഞ അരിപ്പൊടി, ഗോതമ്പ് പൊടി എന്നിവയില്‍നിന്നാണ്. തവിടില്‍ വിറ്റാമിന്‍ ബി ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam