പുതിയൊരു സ്ഥലത്ത് ഉറക്കം വരാത്തതിന് പിന്നിലെ രഹസ്യം!

By Web DeskFirst Published Apr 26, 2016, 1:00 AM IST
Highlights

പരിചിതമായ ചുറ്റുപാടുകള്‍ വിട്ടു പുതിയൊരു സ്ഥലത്തേക്കു പോകുമ്പോള്‍, നമ്മുടെ തലച്ചോറിന്റെ പകുതി ഭാഗം പതിവിലും കൂടുതല്‍ ഉണര്‍ന്നിരിക്കുന്ന അവസ്ഥയിലായിരിക്കും. പുതിയ സ്ഥലത്തെക്കുറിച്ചുള്ള ആശങ്കകളും ഉത്കണ്ഠയുമാണ്, തലച്ചോറിനെ വിശ്രമരഹിതമാക്കി മാറ്റുന്നത്. 'ഫസ്റ്റ് നൈറ്റ് എഫക്‌ട്' എന്നാണ് ഇതിനെ വിദഗ്ദ്ധര്‍ വിളിക്കുന്നത്. അടുത്തിടെ ജേര്‍ണല്‍ കറണ്ട് ബയോളജി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് വിശദമായി പറയുന്നത്. അമേരിക്കയിലെ ബ്രൗണ്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ യുക സസാകിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

click me!