
1, ക്രിയേറ്റിവിറ്റി വര്‍ദ്ധിക്കും- ക്രിയേറ്റീവ് ജോലി ചെയ്യുന്നവര്‍ക്കാണ് ദിവാസ്വപ്നം കാണുന്നതിന്റെ ഏറ്റവും വലിയ ഗുണം ലഭിക്കുക. ജോലിയുമായി ബന്ധപ്പെട്ട ക്രിയാത്‌മകത വര്‍ദ്ധിക്കുമെന്നും 2013ല്‍ നടത്തിയ പഠനം പറയുന്നു.
2, ജോലിക്ഷമത വര്‍ദ്ദിക്കും- ദിവാസ്വപ്‌നം കാണുന്നവരില്‍ ജോലിക്ഷമതയും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ദഇക്കുമെന്ന് പറയുന്നു. തലച്ചോറിലെ പ്രോബ്ലം സോള്‍വിംഗ് ഭാഗത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതാണ് ഇതിന് കാരണമെന്ന് പഠനം വ്യക്തമാക്കുന്നു.
3, ഓര്‍മ്മശക്‌തി വര്‍ദ്ധിക്കും- ദിവാസ്വപ്‌നം കാണുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിക്കാന്‍ സഹായകരമാണെന്ന് പഠനം വ്യക്തമാക്കുന്നു.
4, മൂഡ് മെച്ചപ്പെടുത്തും- ദിവാസ്വപ്നം കാണുന്നവരില്‍ മൂഡ് ഓഫ് പ്രശ്‌നങ്ങള്‍ കുറവായിരിക്കും. എപ്പോഴും സന്തോഷത്തോടെ പെരുമാറാന്‍ ഇവര്‍ക്ക് സാധിക്കും.
5, ഏകാന്തത പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാനാകും- ദിവാസ്വപ്‌നം കാണുന്നവരില്‍ ഏകാന്തവാസം അവസാനിപ്പിക്കുന്നതിനുള്ള തോന്നല്‍ ഉടലെടുക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും എപ്പോഴും ബന്ധപ്പെട്ട് ജീവിക്കാന്‍ ദിവാസ്വപ്‌നങ്ങള്‍ പ്രേരകമാകും.
6, ബന്ധം വേര്‍പിരിയല്‍ ഒഴിവാക്കാനാകും- പ്രണയമോ വിവാഹബന്ധമോ വേര്‍പിരിയാനുള്ള തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ ദിവാസ്വപ്‌നങ്ങള്‍ സഹായിക്കും.
7, ഭാവിതീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സഹായകരമാകും- ദിവാസ്വപ്നങ്ങള്‍ കാണുന്നത് ഭാവിയിലേക്കുള്ള ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സഹായകരമായ കാര്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam