
ഭർത്താക്കൻമാർ ഭാര്യമാരോട് പങ്കുവെക്കാത്ത പല രഹസ്യങ്ങളുമുണ്ട്. അക്കൂട്ടത്തിൽ ഭാര്യമാർ അറിയാൻ ആഗ്രഹിക്കുന്ന ചില രഹസ്യങ്ങളുണ്ട്. ഇരുവരും മനസിൽ സൂക്ഷിക്കുന്ന രഹസ്യങ്ങളും ആഗ്രഹവും ഇവയാണ്.
ഭർത്താവ് ഭാര്യയിൽ നിന്ന് പലതവണ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കാണ് ‘ഐ ലവ് യു’ എന്നത്. വിവാഹത്തിെൻറ ആദ്യനാളുകളിൽ ഇൗ വാക്കുകൾ അത്ഭുതം സൃഷ്ടിക്കും.
കുട്ടികൾ ആയിക്കഴിഞ്ഞാൽ ഭാര്യയുടെ ശ്രദ്ധ ഏറെക്കുറെ പൂർണമായും അവരിലേക്ക് തിരിയും. എന്നാൽ ആ സമയത്ത് ഭർത്താവ് ഭാര്യയുടെ ശ്രദ്ധ ആഗ്രഹിക്കുന്നു.
ഭാര്യയുട ചോദ്യങ്ങൾക്ക് മുന്നിൽ മൗനമാകുമ്പോൾ സ്വകാര്യത സൂക്ഷിക്കുന്നുവെന്ന തോന്നൽ വളർത്തുന്നു. ഇൗ തോന്നൽ ഭാര്യയിൽ വളരുന്നുവെന്നത് ഭർത്താക്കൻമാരെ അസ്വസ്ഥരാക്കുകയും ചെയ്യും.
സ്വകാര്യ നിമിഷങ്ങളിൽ ഭാര്യയെ തൃപ്തിപ്പെടുത്താൻ തനിക്ക് സാധിക്കുന്നുണ്ടോ എന്നത് പല ഭർത്താക്കൻമാരുടെയും സംശയമാണ്. ഇക്കാര്യം ചോദിക്കാനും പലർക്കും സാധിക്കാറില്ല.
ഭാര്യയിൽ നിന്ന് പ്രശംസ ആഗ്രഹിക്കാത്ത ഭർത്താക്കൻമാർ ഉണ്ടാകില്ല. എന്നാൽ ഇത് ലഭിക്കാതെ വരുമ്പോൾ ഇക്കാര്യം പറയാനും കഴിയാത്തവരാണ് പലരും. അവൾക്കായി ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ഭാര്യ ശ്രദ്ധിക്കുന്നത് ഭർത്താക്കൻമാരിൽ ഉണ്ടാക്കുന്ന വികാരം വലുതാണ്.
സ്വകാര്യ നിമിഷങ്ങളിലേക്ക് വഴുതാൻ ഭാര്യ മുൻകൈ എടുക്കണം എന്നതാണ് ഭർത്താക്കൻമാർ ആഗ്രഹിക്കുന്നത്. ഭർത്താവ് എന്ന നിലയിൽ അവളുടെ ശാരീരിക ആവശ്യങ്ങൾ താൻ നിറവേറ്റി കൊടുക്കുന്നുവെന്ന് ഭാര്യയിൽ തോന്നൽ ഉണ്ടാകുന്നുവെന്നതും അവരെ സേന്താഷിപ്പിക്കുന്നു.
ഭർത്താവിന്റെ അമ്മയുമായുമായി ഭാര്യക്കുണ്ടാകുന്ന വഴക്കുകളിൽ ഇടപെടാതിരിക്കുന്നത് അവരിൽ തെറ്റിദ്ധാരണ വളർത്തുമെന്ന് ആശങ്കപ്പെടുന്നു. അമ്മയെക്കുറിച്ച് എപ്പോഴും ഭാര്യക്ക് പരാതികൾ കാണുമായിരിക്കും. പക്ഷം ചേരാതെ നിൽക്കുമ്പോൾ ഭാര്യ എന്ത് കരുതുന്നുവെന്നതും ഭർത്താക്കൻമാരുടെ രഹസ്യങ്ങളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam