
സ്‌ത്രീക്ക് ഒരു പുരുഷനെ ഇഷ്‌ടപ്പെടാന്‍ പല കാരണങ്ങളുമുണ്ട്. വ്യക്തിത്വം, പെരുമാറ്റം, വസ്‌ത്രധാരണം, സൗന്ദര്യം അങ്ങനെ പല ഘടകങ്ങളുമുണ്ട്. എന്നാല്‍ ഇതൊന്നുമല്ലാത്ത പ്രധാനപ്പെട്ട ഒരു ഘടകം കൂടിയുണ്ട്. പുരുഷന്‍മാരുടെ ജോലി, സ്‌ത്രീകള്‍ ഏറ്റവുമധികം പരിഗണന നല്‍കുന്ന വിഷയങ്ങളില്‍ ഒന്നാണ്. സ്‌ത്രീകളില്‍ ഏറ്റവുമധികം മതിപ്പുണ്ടാക്കുന്ന പുരുഷന്‍മാരുടെ 7 ജോലികള്‍ ഏതൊക്കെയാണെന്ന് നോക്കാം...
1, ഷെഫ്-
നല്ലൊരു പാചകക്കാരനാണെങ്കില്‍ സ്‌ത്രീകളുടെ മനസ് കീഴടക്കാന്‍ ബുദ്ധിമുട്ടേണ്ടി വരില്ല. അതുകൊണ്ടുതന്നെ പ്രമുഖ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ഷെഫുമാര്‍ സ്‌ത്രീകളുടെ ആരാധനയ്‌ക്ക് പാത്രമാകുന്നവരാണ്.
2, പൈലറ്റ്-
പൈലറ്റ് എന്നത്, ഏറെ അഭിമാനകരമായ പ്രൊഫഷനാണെന്ന് മാത്രമല്ല, നല്ല സമ്പാദ്യവും കൊണ്ടുവരുന്ന ഒന്നാണ്. വിമാനം നിയന്ത്രിക്കുന്ന സുന്ദരനായ യുവാവിനെ ഏത് സ്‌ത്രീയാണ് ഇഷ്‌ടപ്പെടാതിരിക്കുന്നത്.
3, ഡോക്‌ടര്‍-
സ്‌ത്രീകളുടെ മനസില്‍ ഏറെ മതിപ്പുള്ളവരായിരിക്കും പുരുഷന്‍മാരായ ഡോക്‌ടര്‍മാര്‍. സമൂഹത്തില്‍ ഒരു ഡോക്‌ടര്‍ക്ക് ലഭിക്കുന്ന സ്വാധീനവും, പെണ്‍കുട്ടികള്‍ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
4, ബിസിനസുകാരന്‍-
ബിസിനസില്‍ വിജയം നേടാന്‍ ഏറെ സാമര്‍ത്ഥ്യവും ബുദ്ധിയും വേണം. ബിസിനസില്‍ ഉയരങ്ങള്‍ താണ്ടുന്ന ചെറുപ്പക്കാര്‍, എക്കാലവും സ്‌ത്രീകളുടെ മനംകവരുന്നവരാണ്.
5, ഐടി വിദഗ്ദ്ധന്‍-
ഐ ടി മേഖലയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് നല്ല പ്രതിഫലമാണ് ലഭിക്കുന്നത്. സമൂഹത്തില്‍ ഏറെ മാന്യതയുള്ള ജോലിയാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ എന്നത്. അതുകൊണ്ടുതന്നെ, യുവതികള്‍ ഇത്തരക്കാരെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. എത്രയോ മലയാളി സിനിമാ നടിമാരാണ് അമേരിക്കയിലും മറ്റും ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാരെ വിവാഹം കഴിച്ചിട്ടുള്ളത്.
6, പട്ടാളക്കാരന്‍-
സമൂഹത്തില്‍ ഏറെ അംഗീകാരമുള്ളവരാണ് പട്ടാളക്കാര്‍. രാജ്യസേവനം നടത്തുന്ന പട്ടാളക്കാരെ ഇഷ്‌ടപ്പെടുന്നവരാണ് സ്‌ത്രീകളില്‍ നല്ലൊരു പക്ഷവും. തന്റെ ഭാവി വരനെ തെരഞ്ഞെടുക്കേണ്ട അവസരം വരുമ്പോള്‍, പട്ടാളക്കാരന് സ്‌ത്രീകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും ഇതുകൊണ്ടാണ്.
7, ക്രിയേറ്റീവ് പ്രൊഫഷന്‍
എഴുത്തുകാരന്‍, ചലച്ചിത്രപ്രവര്‍ത്തകന്‍ തുടങ്ങിയ പ്രൊഫഷനുകളുള്ള പുരുഷന്‍മാരെയും സ്‌ത്രീകള്‍ ഇഷ്ടപ്പെടുന്നുണ്ട്. സര്‍ഗ സൃഷ്‌ടികളിലൂടെ ആരാധകരെ സൃഷ്‌ടിക്കുന്ന ചെറുപ്പക്കാരെ ജീവിത പങ്കാളിയാക്കാന്‍ ഇഷ്‌ടപ്പെടുന്നവരാണ് സ്‌ത്രീകളില്‍ ഏറെപ്പേരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam