ആദ്യാനുരാഗം എന്നൊന്നില്ല; പ്രണയം നാലാമത്തെ കാഴ്‌ചയില്‍!

By Web DeskFirst Published Nov 7, 2016, 3:49 PM IST
Highlights

ആദ്യ കാഴ്‌ചയില്‍ തന്നെ എനിക്ക് അവളെ അല്ലെങ്കില്‍ അവനെ ഇഷ്‌ടമായി എന്നൊക്കെ ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് പുതിയ വാദം. ഒരു ആണും പെണ്ണും കുറഞ്ഞത് നാലുതവണയെങ്കിലും കണ്ടാല്‍ മാത്രമെ പ്രണയം സംഭവിക്കുകയുള്ളുവെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. ഹാമില്‍ട്ടണ്‍ കോളേജില്‍നിന്നുള്ള ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ചെറുപ്പക്കാരായ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പഠനവിധേയമാക്കിയാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളുടെയും, പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ കാണിച്ചുകൊണ്ടാണ് പഠനം നടത്തിയത്. ആദ്യ കാഴ്‌ചയില്‍ ആര്‍ക്കും ഫോട്ടോയില്‍ ഉള്ള ആളോട് ആകര്‍ഷണം തോന്നിയില്ല. രണ്ടാമത്തെ കാഴ്‌ചയില്‍ ചില ആകര്‍ഷണമൊക്കെ തോന്നിയെങ്കിലും ആര്‍ക്കും അതൊരു പ്രണയമായി അനുഭവപ്പെട്ടില്ല. എന്നാല്‍ മൂന്നാമത്തെ കാഴ്‌ചയില്‍ ഫോട്ടോയില്‍ ഉള്ള ആളോട്, ചെറിയ തരത്തിലുള്ള താല്‍പര്യം ചിലരില്‍ ഉടലെടുത്തു. നാലാമത്തെ കാഴ്‌ചയിലാണ് ചിലര്‍ക്ക് പൂര്‍ണമായും പ്രണയം തോന്നിത്തുടങ്ങിയതെന്നും പഠനം വ്യക്തമാക്കുന്നു. ഫോട്ടോയില്‍ ആളുടെ മുഖമാണ് ഏറ്റവും ആകര്‍ഷണമുണ്ടാക്കുന്നതെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഹാമില്‍ട്ടണ്‍ കോളേജില്‍ ഇന്ത്യക്കാരനായ സൈക്കോളജി വിഭാഗം പ്രൊഫസര്‍ രവി തിരുച്ച്ശെല്‍വവും ഈ പഠനസംഘത്തില്‍ അംഗമായിരുന്നു.

click me!