
മികച്ച ഭക്ഷണത്തെയും സുഗന്ധവ്യഞ്ജനങ്ങളെയും പരിപ്പു ഇനങ്ങളെയും കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. പഴവർഗങ്ങളിലും ഉണ്ട് ഇത്തരം സൂപ്പർ പഴങ്ങൾ. ആന്‍റി ഒാക്സിഡന്റ് ഘടകങ്ങൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായവയെയാണ് ഇൗ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അത്തരം പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ചെറിയ ശ്രദ്ധ പുലർത്തണം. എല്ലാ പഴങ്ങൾക്കും വിവിധ ഗുണങ്ങൾ ഉണ്ടെങ്കിലും ചില പഴങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് പോഷകാഹാര വിദഗ്ദർ നിർദേശിക്കുന്നത്. രോഗസാധ്യതയെ തടയുന്നത് കൂടിയാണ് ഇവ. ആ ഏഴ് സൂപ്പർ പഴവർഗങ്ങൾ ഇതാ:
അത്തിപ്പഴത്തിലെ ഉയർന്ന പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തും. ഭക്ഷണ ശേഷം രക്തത്തിൽ വർധിക്കുന്ന പഞ്ചസാരയുടെ അളവിനെ ആഗിരണം ചെയ്ത് ക്രമീകരിച്ചുനിർത്താൻ ഇത് സഹായിക്കും. ഉണക്കിയോ അല്ലാതെയോ ഉള്ള അത്തിപ്പഴം ലഭ്യമാണ്. അവ രണ്ടും നിങ്ങളുടെ ആരോഗ്യത്തിൽ അത്ഭുതങ്ങൾ വിരിയിക്കും.
ഇവ മസ്തിഷ്ക ആരോഗ്യത്തെ ശക്തിപ്പെടുത്തുകയും ഒാർമശക്തി വർധിപ്പിക്കുകയും ചെയ്യും. ബ്ലൂബെറിയിലെ ആന്‍റി ഒാക്സിഡന്റ് ഘടകങ്ങൾ മസ്തിഷ്ക പ്രവർത്തനത്തെ ക്രമീകരിക്കുകയും മാനസിക പിരിമുറക്ക വേളകളിൽ മസ്തിഷ്കത്തെ സംരക്ഷിക്കുകയും ചെയ്യും. അകായ് ബെറി, ക്രാൻബെറി, ഗോജിബെറി പഴങ്ങളും ഇൗ ഇനത്തിൽപെടുന്നവയാണ്.
സ്വഭാവികമായ ദഹനവഴിയാണ് കിവി പഴം. ആക്ടിനിഡിൻ എന്ന പദാർഥത്തിന്റെ സാന്നിധ്യമാണ് കിവി പഴത്തിന്റെ പ്രത്യേകത. പ്രോട്ടീനുകളെ മറികടന്ന് കൂടുതൽ ഫലപ്രദമായി ദഹനത്തെ സഹായിക്കാൻ ഇതിന് കഴിയും. ദഹനപ്രശ്നങ്ങളെ തരണം ചെയ്യാൻ ഇൗ പഴത്തിന് കഴിയും. കോപം വരുന്നതിനെ നിയന്ത്രിക്കാനും ഇതുവഴി സാധിക്കും.
ബീറ്റ്റൂടിന് സ്വഭാവിക രക്തശുദ്ധീകരണ ശേഷിയുണ്ട്. അതോടൊപ്പം രക്ത വിഷമുക്തമാക്കാനും കഴിവുണ്ട്. അതുവഴി ശരീരത്തിെൻറ ആന്തരിക സംവിധാനങ്ങളെ സംരക്ഷിക്കാനും കഴിയുന്നു. ന്യൂട്രിയന്‍സിന്‍റെ ഉൗർജസ്രോതസും രക്തചംക്രമണത്തെ സഹായിക്കുകയും ചെയ്യുന്നു. ബീറ്റ്റൂട് ജ്യൂസ് കുടിക്കുന്നത് രക്തത്തിൽ ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തെ സഹായിക്കുകയും ഇത് ശരീരത്തിന്‍റെ ശേഷി വർധിപ്പിക്കുകയും ചെയ്യുമെന്നും പഠനങ്ങളുണ്ട്.
വിറ്റാമിൻ സി യുടെ സ്വാഭാവികമായ ഉറവിടംകൂടിയാണ് ചെറുനാരങ്ങ. എല്ലാദിവസവും ചെറുനാരങ്ങാ വെള്ളം കുടിക്കുന്നത് അത്യുത്തമമാണെന്നാണ് പോഷകാഹാര വിദഗ്ദർ പറയുന്നത്. വിറ്റാമിൻ സി ജലാംശത്തോടൊപ്പം നിൽക്കുന്ന ന്യൂട്രിയന്‍റ് ആണ്. അതുകൊണ്ട് തന്നെ അവ ശരീരത്തിൽ ശേഖരിക്കപ്പെടുകയില്ല. അതിനാൽ അവ ഭക്ഷണത്തിലൂടെ ഇടക്കിടെ നൽകികൊണ്ടിരിക്കണം.
ഇൗ ദക്ഷിണേഷ്യൻ പഴം നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഫലപ്രദമാണ്. ആന്‍റി ഒാക്സഡന്‍റുകൾ ശരീരത്തിന്‍റെ അമിതജ്വലനത്തെ പ്രതിരോധിക്കുകയും കൊളസ്ട്രോൾ നില കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. എല്ലാദിവസവും രാവിലെ നോനി ജ്യൂസ് ആരോഗ്യ വിദഗ്ദർ നിർദേശിക്കുന്നു.
വിറ്റാമിൻ സിയുടെ കലവറയായ നെല്ലിക്ക ശരീരപോഷണത്തെ സഹായിക്കുകയും ബാക്ടീരിയ, വൈറസ് ബാധവഴിയുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആയൂർവേദ വിധി പ്രകാരം നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് വാതം, കഫം, പിത്തം എന്നീ ദോഷങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ്. നിങ്ങളുടെ ഉദരത്തെ ശുദ്ധമാക്കുകയും ചർമം, മുടി എന്നിവയെ ആരോഗ്യവത്താക്കുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam