മതിയായ ഉറക്കത്തിന് ശേഷവും നിങ്ങൾക്ക് നിരന്തരം ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് തൈറോയ്ഡ് അസന്തുലിതാവസ്ഥയുടെ ഒരു സാധാരണ ലക്ഷണമാണ്.

ഊർജ്ജോത്പാദനം, ശരീര താപനില, മാനസികാവസ്ഥ, മറ്റ് നിരവധി പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഗ്രന്ഥി നിർണായക പങ്ക് വഹിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രവർത്തന വൈകല്യങ്ങൾ സംഭവിച്ചാൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണിന്റെ അളവിലും വ്യതിയാനം സംഭവിക്കും. തൈറോയ്ഡിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

സ്ഥിരമായ ക്ഷീണം

മതിയായ ഉറക്കത്തിന് ശേഷവും നിങ്ങൾക്ക് നിരന്തരം ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് തൈറോയ്ഡ് അസന്തുലിതാവസ്ഥയുടെ ഒരു സാധാരണ ലക്ഷണമാണ്. തൈറോയ്ഡ് പ്രവർത്തനരഹിതമാകുമ്പോൾ (ഹൈപ്പോതൈറോയിഡിസം) നിങ്ങളുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നതിനാലാണ് ക്ഷീണം സംഭവിക്കുന്നത്.

ക്രമരഹിതമായ ഹൃദയമിടിപ്പ്

അമിതമായി പ്രവർത്തിക്കുന്ന തൈറോയ്ഡ് വേഗത്തിലുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പ് (പത്ഥ്യനം) ഉണ്ടാക്കാം. അതേസമയം പ്രവർത്തനരഹിതമായ തൈറോയ്ഡ് ഹൃദയമിടിപ്പ് മന്ദഗതിയിലാക്കിയേക്കാം.

മാനസികാവസ്ഥയിലും ഓർമ്മയിലും വരുന്ന മാറ്റങ്ങൾ

തൈറോയ്ഡ് അസന്തുലിതാവസ്ഥ നാഡീവ്യവസ്ഥയെയും തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിച്ചേക്കാം. ഇത് മാനസികാവസ്ഥയിലെ മാറ്റങ്ങൾ, വിഷാദം എന്നിവയിലേക്ക് നയിച്ചേക്കാം.

അമിത ക്ഷീണം

ദിവസവും നന്നായി ഉറങ്ങിയതിന് ശേഷവും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അവ​ഗണിക്കരുത്. തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനം കൂടിയാലും കുറഞ്ഞാലും ക്ഷീണത്തിന് കാരണമാകും.

ചർമ്മം, മുടി എന്നിവയിലെ പ്രശ്നങ്ങൾ

ചർമ്മം അസാധാരണമാംവിധം വരണ്ടതായി തോന്നുക, മുടി കൊഴിയുക, അല്ലെങ്കിൽ അമിതമായി തണുപ്പ് അനുഭവപ്പെടുക (തൈറോയിഡ് പ്രവർത്തനരഹിതമായിരിക്കുമ്പോൾ) അല്ലെങ്കിൽ ധാരാളം വിയർക്കുക, അമിതമായി ചൂട് അനുഭവപ്പെടുക എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ അവ തൈറോയ്ഡിന്റെ ലക്ഷണമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അപ്രതീക്ഷിമായി പെട്ടെന്ന് ഭാരം കുറയുക, കൂടുക

ഭക്ഷണക്രമത്തിലോ പ്രവർത്തനത്തിലോ മാറ്റങ്ങളൊന്നുമില്ലാതെ പോലും പെട്ടെന്ന് ശരീരഭാരം കൂടുന്നതും കുറയുന്നതും തൈറോയിഡിന്റെ മന്ദതയെ സൂചിപ്പിക്കാം. മറുവശത്ത്, അപ്രതീക്ഷിതമായ ശരീരഭാരം കുറയുന്നത് (നല്ല വിശപ്പ് ഉണ്ടായിരുന്നിട്ടും) അമിതമായി പ്രവർത്തിക്കുന്ന തൈറോയിഡിനെ (ഹൈപ്പർതൈറോയിഡിസം) സൂചിപ്പിക്കാം.

വിവിധ ദഹന പ്രശ്നങ്ങൾ

തൈറോയ്ഡ് അസന്തുലിതാവസ്ഥ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയോ വേഗത്തിലാക്കുകയോ ചെയ്യും. ഇത് മലബന്ധം (പലപ്പോഴും ഹൈപ്പോതൈറോയിഡിസത്തോടൊപ്പം) അല്ലെങ്കിൽ കൂടുതൽ തവണ മലവിസർജ്ജനം അല്ലെങ്കിൽ വയറിളക്കം (പലപ്പോഴും ഹൈപ്പർതൈറോയിഡിസത്തോടൊപ്പം) പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. വ്യക്തമായ കാരണമില്ലാതെ സ്ഥിരമായ ദഹന പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അവ​ഗണിക്കരുത്.

കഴുത്തിൽ നീർക്കെട്ട്, മുഴ എന്നിവ

കഴുത്തിൽ നീർക്കെട്ട്, ടൈയും മറ്റും കെട്ടുമ്പോൾ അസ്വസ്ഥത, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക എന്നിവ തൈറോയ്ഡ് പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണ്.