30 സെക്കന്‍ഡ് കൊണ്ട് ഉറങ്ങാന്‍ 8 വഴികള്‍

By Web DeskFirst Published Jun 18, 2016, 5:54 PM IST
Highlights

1, ഉറക്ക സമയം നിജപ്പെടുത്തുക

എന്നും കൃത്യമായി ഒരു സമയത്ത് ഉറങ്ങാന്‍ ശീലിക്കുക. മറ്റു ജോലികളും തിരക്കുകളും അവസാനിപ്പിച്ച് ഇതേ സമയത്തുതന്നെ ഉറങ്ങാന്‍ ശ്രദ്ധിക്കണം.

2, ആരോഗ്യകരമായ ഭക്ഷണശീലം

ഭക്ഷണശീലം ആരോഗ്യകരമാക്കുക. വറുത്തതും പൊരിച്ചതും ഒഴിവാക്കുക. അമിത മധുരം, ഉപ്പ് എന്നിവ വേണ്ട. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതുവഴി ശരീരത്തിന് ആവശ്യമായ മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ഘടകങ്ങള്‍ ലഭ്യമാകും. രാത്രിയില്‍ ഭക്ഷണം വളരെ കുറച്ചുമതി. രാവിലെ നന്നായി ഭക്ഷണം കഴിക്കണം. കോഫി, ചായ എന്നിവയുടെ അളവ് കുറയ്‌ക്കണം. ഇവയ്‌ക്ക് പകരം ശുദ്ധമായ വെള്ളം, നാരങ്ങാവെള്ളം എന്നിവ ശീലമാക്കുന്നത് നല്ലതാണ്.

3, ഉറങ്ങുന്നതിന് മുമ്പ് പുസ്‌തകവായന

ഉറങ്ങുന്ന സമയം നിജപ്പെടുത്തണമെന്ന് നേരത്തെ പറഞ്ഞുവല്ലോ, ആ സമയത്തിന് ഒരു മണിക്കൂര്‍ മുമ്പുതന്നെ ഭക്ഷണമൊക്കെ കഴിച്ചു, പുസ്‌തക വായന ശീലമാക്കുക. കൂടുതല്‍ പ്രക്ഷുബ്ധമായ കാര്യങ്ങളുള്‍പ്പെടുന്ന പുസ്‌തകം ഒഴിവാക്കണം.

4, മുറിയില്‍ സന്തുലിതമായ കാലാവസ്ഥ വേണം

ചൂട് കുറവ് കൂടുതല്‍ അല്ലെങ്കില്‍ തണുപ്പ് കൂടുതല്‍, കുറവ് ഇങ്ങനെയൊക്കെയാണ് മുറിയിലെ താപനിലയെങ്കില്‍ ഉറക്കത്തെ അത് ബാധിക്കും. തണുപ്പ് കൂടുതല്‍ കുറവോ അല്ലാതെയിരിക്കണം. അതുപോലെ ചൂടും. ഇത് ഉറക്കത്തെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്.

5, ഉറക്കത്തിന് മുമ്പ് അല്‍പ്പം യോഗ

യോഗ രാവിലെ മാത്രം ചെയ്യാനുള്ളതല്ല, രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഒരു 15-20 മിനിട്ട് ചെറിയതോതില്‍ യോഗ ആകാം. ശ്വസനക്രിയകളാണ് ഉത്തമം. ശരീരത്തെ മാനസികസമ്മര്‍ദ്ദത്തില്‍നിന്ന് മോചിപ്പിച്ച് റിലാക്‌സ് ആക്കാന്‍ യോഗ സഹായിക്കും.

6, ധ്യാനം-

ഉറക്കത്തിന് പ്രധാന വില്ലന്‍ മാനസികസമ്മര്‍ദ്ദവും ടെന്‍ഷനുമൊക്കെയാണ്. ഇതൊക്കെ ഒരു പരിധിവരെ ഒഴിവാക്കാന്‍ ധ്യാനം സഹായിക്കും. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് അല്‍പ്പസമയം ധ്യാനത്തിനായി മാറ്റിവെക്കാം...

7, അല്‍പ്പം ചൂടുപാല്‍ കുടിക്കാം

കിടക്കുന്നതിന് തൊട്ടുമുമ്പ് അല്‍പ്പം പാല്‍ ചെറു ചൂടോടെ കുടിക്കുന്നത് ഉറക്കത്തിന് സഹായകരമാകും.

8, എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളും ഓഫാക്കുക

ടിവി, റേഡിയോ, മ്യൂസിക് പ്ലേയര്‍, തുടങ്ങി ആവശ്യമെങ്കില്‍ മൊബൈല്‍ഫോണ്‍ പോലും ഉറങ്ങാന്‍പോകുന്ന സമയത്ത് ഓഫാക്കുന്നതാണ് നല്ലത്. ഇത് ഉറക്കം മുറിയാതിരിക്കാന്‍ സഹായകരമാകും.

click me!