
1, മൂന്നു ദിവസം മാംസാഹാരം, പാല്‍, മദ്യം എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. രാത്രിയില്‍ കിടക്കുംമുമ്പ് ഒരു ഗ്ലാസ് ഗ്രീന്‍ ടീ കുടിക്കുക.
2, രാവിലത്തെ ഭക്ഷണത്തിനൊപ്പം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുക. രാവിലത്തെ ഭക്ഷണം കഴിച്ചു അല്‍പ്പം കഴിഞ്ഞു കാരറ്റ് ജ്യൂസ് കുടിക്കുക.
3, ഉച്ചഭക്ഷണത്തിന് പച്ചക്കറികള്‍ മാത്രം ഉള്‍പ്പെടുത്തുക. ഉച്ചഭക്ഷണം കഴിച്ചശേഷം ഒരു പഴം കഴിക്കുക. പഴത്തില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ശുദ്ധീകരണം നടത്തുന്നതിന് ഏറെ സഹായകരമാണ്.
4, വൈകുന്നേരം ചായ കുടിക്കരുത്. പകരം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുക. സ്‌നാക്ക്‌സിന് പകരം ഒരു ആപ്പിള്‍ കഴിക്കുക.
5, രാത്രിയില്‍ കാന്‍ബെറി ജ്യൂസ് കുടിക്കുക. ഇത് ശ്വാസകോശത്തിലെ ബാക്‌ടീരിയകളെ പുറന്തള്ളുന്നു.
6, പിറ്റേദിവസം രാവിലെ യോഗയോ ശ്വസോച്ഛാസത്തിന് വേഗത കൂട്ടുന്ന തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുക.
7, രാത്രിയില്‍ സ്റ്റീംബാത്ത് ചെയ്യുക. ഇതുവഴി ശ്വാസകോശത്തിലെ വിഷവസ്‌തുക്കള്‍ വിയര്‍പ്പിലൂടെ പുറന്തള്ളാനാകും.
8, യൂക്കാലിപ്‌സ് എണ്ണ രണ്ടു തുള്ളി ചേര്‍ത്തു ചൂടാക്കിയ വെള്ളം ഉപയോഗിച്ച് ആവി പിടിക്കുക. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam