എല്ലാ ഓഫീസുകളിലും ഉണ്ടാകും ഇത്തരം 9 ജീവനക്കാര്‍

Web Desk |  
Published : Nov 06, 2016, 10:08 AM ISTUpdated : Oct 04, 2018, 07:54 PM IST
എല്ലാ ഓഫീസുകളിലും ഉണ്ടാകും ഇത്തരം 9 ജീവനക്കാര്‍

Synopsis

1, റിസ്‌ക്ക് എടുക്കുന്നവര്‍-

ഒരു പ്രോജക്‌ട് അല്ലെങ്കില്‍ ഏല്‍പ്പിച്ച ജോലി ചെയ്യുന്നതിന് എന്തുതരം റിസ്‌ക്കും എടുക്കുന്നവരാണ് ഇത്തരക്കാര്‍. പുതുമയുള്ള കാര്യങ്ങള്‍ ചെയ്യാനും, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ജോലി ചെയ്യാനും ഇവര്‍ക്ക് പ്രത്യേക കഴിവുണ്ടാകും. വലിയ തോതിലുള്ള ആത്മവിശ്വാസമാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത.

2, ടീം പ്ലേയര്‍-

രു പ്രത്യേക പ്രോജക്‌ട് ചെയ്യുമ്പോള്‍, കൂട്ടായ്‌മ ഉണ്ടെങ്കില്‍ മാത്രമെ വിജയകരമായി പൂര്‍ത്തിയാകുകയുള്ളു. എന്നാല്‍ ടീമിലെ പലരും പല സ്വഭാവക്കാരായിരിക്കും. ഈഗോ, കോംപ്ലക്‌സ് എന്നിവയൊക്കെ ഉള്ളവരുണ്ടാകും. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന്, ടീമിനെ ഒന്നാകെ കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകുന്ന ഒരാള്‍ എല്ലാ ഓഫീസുകളിലും ഉണ്ടാകാറുണ്ട്.

3, സ്വേച്ഛാധിപതി-

ചില ജോലികള്‍ ചെയ്യാന്‍ ഉറപ്പായും മറ്റുള്ളവരുടെ സഹായം വേണ്ടിവരും. എന്നാല്‍ ആരെയും സഹായത്തിനുവിളിക്കാതെ എല്ലാ ജോലിയും ഒറ്റയ്‌ക്കു തന്നെ ചെയ്യുന്ന ചില കൂട്ടരുണ്ടാകും. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഏറെ ഇഷ്‌ടപ്പെടുന്നവരാണ് ഇവര്‍.

4, 24 x 7 ജീവനക്കാരന്‍-

ജോലിക്കുവേണ്ടി മറ്റെന്തും മാറ്റിവെക്കുന്നവന്‍. കമ്പനി ഏല്‍പ്പിക്കുന്ന ജോലിയിലും കൂടുതല്‍ സ്വന്തമായി ഏറ്റെടുത്തു ചെയ്യുന്നയാള്‍. വീട്ടില്‍പ്പോലും പോകാതെ, മുഴുവന്‍ സമയവും ജോലിക്കുവേണ്ടി മാറ്റിവെക്കുന്നവരാണ് ഇത്തരക്കാര്‍.

5, ക്രെഡിറ്റ് മോഷ്‌ടാവ്‍-

എല്ലാ ഓഫീസിലും ഇത്തരക്കാര്‍ കാണും. മറ്റൊരാള്‍ ചെയ്‌ത ജോലി, താനാണ് ചെയ്‌തതെന്ന് അവകാശപ്പെട്ടു, അതിന്റെ ആനുകൂല്യങ്ങളും മറ്റും അടിച്ചെടുക്കാന്‍ വിദഗ്ദ്ധനായിരിക്കും ഇദ്ദേഹം.

6, പുറംജോലിക്കാരന്‍-

ഒരു കമ്പനിയില്‍ ജോലി ചെയ്യുമ്പോഴും, രഹസ്യമായി മറ്റു സ്ഥാപനങ്ങള്‍ക്കുവേണ്ടിയും ജോലി ചെയ്യുന്നവരുണ്ടാകും. ഇത്തരക്കാര്‍, ഓഫീസില്‍നിന്നുപോലും സമയം കണ്ടെത്തി, മറ്റുള്ളവര്‍ക്കുവേണ്ടി ജോലി ചെയ്‌തു കാശുണ്ടാക്കും.

7, പ്രശ്‌ന പരിഹാരക്കാരന്‍-

സഹപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം നിര്‍ദ്ദേശിക്കുകയും, നേരിട്ട് ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കുകയും ചെയ്യുന്ന തരം ജീവനക്കാരരെ ഓഫീസുകളില്‍ കാണാറുണ്ട്.  ഏതൊരു മാനേജ്മെന്റും ആഗ്രഹിക്കുന്ന തരം ജീവനക്കാരനായിരിക്കും ഇദ്ദേഹം.

8, ഇങ്ങനെയൊക്കെ അങ്ങ് പോയാല്‍ മതി-

തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ മാത്രം നിറവേറ്റി പോകുന്നതരം ജീവനക്കാരാണ് ഇവര്‍. പുതിയതായി എന്തെങ്കിലും ചെയ്യാനോ, പുതിയ ആശയങ്ങള്‍ പങ്കുവെയ്‌ക്കാനോ ഇവര്‍ തയ്യാറാകില്ല. കൃത്യസമയത്ത് എത്തി, സ്വന്തം ജോലി തീര്‍ത്ത്, സമയമാകുമ്പോള്‍ ഇറങ്ങുകയും ചെയ്യും.

9, പരദൂഷണക്കാര്‍-

ഓഫീസിലെ മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ മനസിലാക്കി, അത് മറ്റുള്ളവരോട് പങ്കുവെയ്‌ക്കുന്ന തരം ആളുകള്‍. ജോലിക്കിടയിലും മറ്റുള്ളവരെ കുറിച്ച് അറിയാനായിരിക്കും ഇവര്‍ക്ക് കൂടുതല്‍ താല്‍പര്യം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ആരോഗ്യകരമായ ജീവിതത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?