നിങ്ങളുടെ അടുത്ത യാത്ര ബാങ്കോക്കിലേക്ക് ആകണം- ചില കാരണങ്ങളുണ്ട്!

Web Desk |  
Published : May 30, 2017, 07:58 PM ISTUpdated : Oct 05, 2018, 02:46 AM IST
നിങ്ങളുടെ അടുത്ത യാത്ര ബാങ്കോക്കിലേക്ക് ആകണം- ചില കാരണങ്ങളുണ്ട്!

Synopsis

പാരമ്പര്യവും ആധുനികതയും കൂടിച്ചേരുന്ന ബാങ്കോക്ക് കിഴക്കിന്റെ വെനീസ് എന്നാണ് അറിയപ്പെടുന്നത്. മനോഹരമായ ബീച്ചുകളും രുചിവൈവിധ്യം പകരുന്ന ഭക്ഷണവും വിസ്‌മയിപ്പിക്കുന്ന രാത്രിജീവിതവുമാണ് ബാങ്കോക്കിന്റെ സവിശേഷതകള്‍. അവിടെ നിങ്ങളെ വിസ്‌മയിപ്പിക്കുന്ന എന്തിലും ഒരു ബാങ്കോക്ക് സ്‌പര്‍ശമുണ്ട്.

ആകര്‍ഷകമായ റെസ്റ്റോറന്റുകളും ദൃശ്യമനോഹാരിതയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളും ചേര്‍ന്ന് യാത്രക്കാര്‍ക്ക് സാംസ്കാരിക തനിമ പകര്‍ന്നു നല്‍കുന്ന നഗരമാണ് ബാങ്കോക്ക്. തായ്‌ലന്‍ഡിന്റെ സ്വന്തം നൃത്തച്ചുവടുകളും ബോക്‌സിങ് ഉള്‍പ്പടെയുള്ള നാടന്‍ കായികയിനങ്ങളും സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് മോഹനനിമിഷങ്ങളാണ്.

ബാങ്കോക്കിലേക്കുള്ള വിമാനടിക്കറ്റ് ബുക്ക് ചെയ്യാം

കുറഞ്ഞ ചെലവിലുള്ള താമസത്തിനും മനോഹരമായ കാഴ്‌ചകള്‍ കാണുന്നതിനുമായി ഏറ്റവും പറ്റിയ സ്ഥലമാണ് ബാങ്കോക്കിലെ ബംഗ്ലാംഫു നഗരം.

ബാങ്കോക്കില്‍ എത്തിയാല്‍...?

ആദ്യമായി ബാങ്കോക്കില്‍ എത്തുന്നവര്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് വിസ്‌മയിപ്പിക്കുന്ന ഗ്രാന്‍ഡ് പാലസ്. 1782ല്‍ പണികഴിപ്പിച്ച ഗ്രാന്‍ഡ് പാലസ് ഇപ്പോഴും സിയാം രാജാവിന്റെ വാസസ്ഥാനമാണ്. ബാങ്കോക്കിലെ കാഴ്‌ചകളില്‍ പ്രഥമസ്ഥാനം ഗ്രാന്‍ഡ് പാലസിന് തന്നെ നല്‍കണം. തായ്‌ലന്‍ഡിലെ രാമ രാജാവിന്റെ കൊട്ടാരവും അക്കാലത്തെ കോടതിയുമൊക്കെ അടങ്ങിയ സമുച്ചയമാണിത്. ഇതിനടുത്താണ് വാട്ട് ഫോ എന്ന, തായ്‌ലന്‍ഡിലെ ഏറ്റവും വിശുദ്ധമായ മരതക ബുദ്ധ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് ചാരികിടക്കുന്ന ബുദ്ധന്റെ പ്രതിഷ്‌ഠയുള്ളത്. 46 മീറ്ററോളം നീളമുള്ള ഈ ബുദ്ധപ്രതിമ സ്വര്‍ണത്തില്‍ തീര്‍ത്തതാണ്. ബാങ്കോക്കില്‍ ആദ്യമെത്തുന്നവര്‍ ഈ രണ്ടു സ്ഥലങ്ങളും കണ്ടിരിക്കണം.

എന്തിന് വൈകണം! ബാങ്കോക്കിലേക്കുള്ള വിമാനടിക്കറ്റ് ഇപ്പോള്‍ത്തന്നെ ബുക്ക് ചെയ്യൂ!

ശില്‍പങ്ങളിലും കലയിലുമൊക്കെ താല്‍പര്യമുള്ളവര്‍ക്ക് നേരെ സായ് ബാന്‍ ബാത്തിലേക്ക് പോകാം. അവിടെനിന്ന് മനോഹരമായ ശില്‍പങ്ങളും കലാരൂപങ്ങളും വാങ്ങാനാകും. തൊട്ടടുത്ത് പ്രശസ്‌തമായ പുഷ്‌പവിപണിയായ പാക് ഖ്ലോങ് തലാത്തിലേക്കും പോകാം. മനോഹരമായ വര്‍ണങ്ങള്‍ വിതറിനില്‍ക്കുന്ന പുഷ്‌പസൗന്ദര്യം ആസ്വദിക്കാം.

ബാങ്കോക്കിലെ ചൈനാടൗണ്‍ ഭക്ഷണപ്രിയരുടെ ഇഷ്ട സങ്കേതമാണ്. നഗരത്തിന്റെ പാരമ്പരാഗത തനിമ നിലനിര്‍ത്തിയിട്ടുള്ള ചൈനാടൗണില്‍ എത്തുമ്പോള്‍ തന്നെ രുചിവൈവിധ്യത്തിന്റെ ഗന്ധം വായില്‍ വെള്ളം നിറയ്‌ക്കും. ചൈനീസ് കുടിയേറ്റക്കാരുടെ ഇഷ്‌ടപ്പെട്ട പ്രഭാതഭക്ഷണമാണ് ചൂട് കൊംഗിയാണ് പ്രധാനപ്പെട്ട ഒരു വിഭവം. തായ് ഫ്രൈഡ് ചിക്കന്‍, മധുര കിഴങ്ങ് ബോള്‍, ക്രിസ്‌പി പാന്‍കേക്ക്, തായ് ഫ്രൈഡ് നൂഡില്‍സ്, വൈവിധ്യമേറിയ കടല്‍ മല്‍സ്യവിഭവങ്ങള്‍ എന്നിവയാണ് ചൈനാടൗണിലേക്ക് ഭക്ഷണപ്രേമികളെ മാടിവിളിക്കുന്നത്.

ബാങ്കോക്കിലേക്ക് പോകണമെന്ന് തോന്നുന്നോ? ഇപ്പോള്‍ത്തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം!

പൗരാണികതയും ആധുനിക നാഗരികതയും ഇഷ്‌ടപ്പെടുന്നവരെ ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സഞ്ചാരകേന്ദ്രമാണ് ബാങ്കോക്ക്. സുഖുംവിത് റോഡിലെ ബിടിഎസ് സ്‌കൈട്രെയിന്‍ യാത്ര അവിസ്‌മരണീയമായ ഒരു അനുഭവമാണെന്ന് പറയാതെ വയ്യ. ഷോപ്പിങിനും ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ബാങ്കോക്ക്. ഇവിടുത്തെ തെരുവുകളില്‍ അന്തര്‍ദ്ദേശീയ ബ്രാന്‍ഡ് മുതല്‍ ഫ്ലൈനൗ പോലെയുള്ള മികച്ച നിലവാരമുള്ള തദ്ദേശീയ ബ്രാന്‍ഡുകളും ലഭ്യമാണ്. എന്നാല്‍ വ്യാജ ഉല്‍പന്നങ്ങളും ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധയോടെ വേണം ഷോപ്പിങ് നടത്താന്‍.

വ്യാജ ഉല്‍പന്നങ്ങളുടെ കാര്യം പറഞ്ഞപ്പോഴാണ്, ഇവിടുത്തെ ഇമിറ്റേഷന്‍ മ്യൂസിയം സന്ദര്‍ശിക്കാന്‍ മറക്കരുത്. ഇവിടെ ഒരോ സാധനങ്ങളുടെ അനുകരണീയമായ നാലായിരത്തിലധികം മോഡലുകള്‍ കാണാനാകും.

തായ്‌ലന്‍ഡിന്റെ എല്ലാ വിസ്‌മയകാഴ്‌ചകളും സമ്മാനിക്കുന്ന ബാങ്കോക്ക് ജീവിതത്തില്‍ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലമാണ്. ബാങ്കോക്കിലേക്ക് പോകാനുള്ള വിമാനടിക്കറ്റ് ഇന്നു തന്നെ ബുക്ക് ചെയ്യൂ. ബാങ്കോക്ക് യാത്രയ്‌ക്കായി മറ്റാരും നല്‍കാത്ത വിസ്‌മയകരമായ ഓഫറുകള്‍ എയര്‍ഏഷ്യ നല്‍കുന്നു. നിങ്ങളുടെ ബജറ്റിന് അനുസൃതമായ ഓഫറുകളാണിവ.
വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും