ആ അഗ്നിപരീക്ഷ കഴിഞ്ഞു; ക്യാന്‍സറിനുള്ള ചികിത്സയ്ക്ക് ശേഷം നടി സൊണാലി തിരിച്ച് മുംബൈയില്‍

Published : Dec 03, 2018, 03:28 PM IST
ആ അഗ്നിപരീക്ഷ കഴിഞ്ഞു; ക്യാന്‍സറിനുള്ള ചികിത്സയ്ക്ക് ശേഷം നടി സൊണാലി തിരിച്ച് മുംബൈയില്‍

Synopsis

സൊണാലി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചികിത്സയ്ക്കായി ന്യൂയോര്‍ക്കിലേക്ക് തിരിക്കുകയാണെന്ന വിവരവും താരം ആരാധകരുമായി പങ്കുവച്ചിരുന്നു. പിന്നീട് ചികിത്സയുടെ ഓരോ ഘട്ടത്തിലും തന്റെ അനുഭവങ്ങളെ കുറിച്ച് നടി സമൂഹമാധ്യമങ്ങളില്‍ എഴുതിയിരുന്നു

മുംബൈ: ക്യാന്‍സറിനുള്ള ചികിത്സയ്ക്ക് ശേഷം ബോളിവുഡ് താരം സൊണാലി ബിന്ദ്രേ ന്യൂയോര്‍ക്കില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങിയെത്തി. ഇന്ന് രാവിലെയാണ് ഭര്‍ത്താവ് ഗോള്‍ഡി ഭേലിനൊപ്പം നടി മുംബൈയിലെത്തിയത്. 

സൊണാലിയുടെ അസുഖം പൂര്‍ണ്ണമായി ഭേദമായെന്നും എന്നാല്‍ ഇടവിട്ടുള്ള ചെക്കപ്പുകള്‍ ഇനിയും ചെയ്യേണ്ടിവരുമെന്നും ഗോള്‍ഡി പറഞ്ഞു. ഇരുവരും മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി, മാധ്യമങ്ങളോട് സംസാരിച്ച ശേഷമാണ് വീട്ടിലേക്ക് തിരിച്ചത്. 

ഇക്കഴിഞ്ഞ ജൂലൈയിലാണ് തനിക്ക് സ്തനാര്‍ബുദമാണെന്ന് സൊണാലി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചികിത്സയ്ക്കായി ന്യൂയോര്‍ക്കിലേക്ക് തിരിക്കുകയാണെന്ന വിവരവും താരം ആരാധകരുമായി പങ്കുവച്ചിരുന്നു. പിന്നീട് ചികിത്സയുടെ ഓരോ ഘട്ടത്തിലും തന്റെ അനുഭവങ്ങളെ കുറിച്ച് നടി സമൂഹമാധ്യമങ്ങളില്‍ എഴുതിയിരുന്നു. 

ക്യാന്‍സര്‍ രോഗികള്‍ ശാരീരികമായും മാനസികമായും നേിടുന്ന വിഷമതകളെ കുറിച്ചും കുടുംബത്തിന്റെ പിന്തുണയെ കുറിച്ചുമെല്ലാം സൊണാലി ഇന്‍സ്റ്റഗ്രാമില്‍ ധാരാളം കുറിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം തിരിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ചും വികാരധീനയായി എഴുതിയിട്ടുണ്ട് നടി. 

'ഞാനെന്റെ ഹൃദയം എവിടെയാണോ ഉള്ളത്, അങ്ങോട്ട് തന്നെ തിരിക്കുന്നു. ഇപ്പോഴുള്ള എന്റെ അവസ്ഥ വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതല്ല, എന്നിട്ടും ഞാനതിന് ശ്രമിക്കുകയാണ്...'- സൊണാലി കുറിച്ചു. 

PREV
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ