
ലാസ് ക്രൂസസ്: ന്യൂ മെക്‌സിക്കന്‍ നഗരമായ ലാസ് ക്രൂസില്‍നിന്ന് ലൈംഗികമായി ആക്രമിക്കപ്പെടുന്ന ണ്‍െകുട്ടികള്‍ക്ക് പിന്തുണ നല്‍കാന്‍ കൂട്ടായ്മയുമായി 15കാരി. അബ്രിയാന മൊറാലസ് എന്ന സുന്ദരിയാണ് അതിക്രമങ്ങളെ ചെറുക്കാന്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി( സെക്ഷ്വല്‍ അസോള്‍ട്ട് യൂത്ത് സപ്പോര്‍ട്ട് - എസ്എവൈഎസ്എന്‍) കൂട്ടായ്മയുമായി രംഗത്തെത്തിയിരിക്കുന്നത്.
ലൈംഗീകാതിക്രമത്തിനിരയായ അബ്രിയ തനിക്ക് സമൂഹത്തില്‍നിന്ന് നേരിടേണ്ടിവന്ന അനുഭവനത്തിന്റെ വെളിച്ചത്തിലാണ് ഇത്തരമൊരു സംരംഭവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
ലൈംഗികാതിക്രമത്തിനിരയായെന്ന യാഥാര്‍ത്ഥ്യം തുറന്ന് പറഞ്ഞതോടെ പ്രിയപ്പെട്ട കൂട്ടുകാരെപ്പോലും തനിയ്ക്ക നഷ്ടമായെന്ന് പറയുന്നു മുന്‍ മിസ് ലാ ക്രൂസെസ്. അന്ന് താന്‍ ഒറ്റയ്ക്കായപ്പോള്‍ ഒപ്പം ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. ഇനി അത്തരമൊരു ഒറ്റപ്പെടല്‍ അതിക്രമത്തിന് ഇരയാകുന്ന ഒരു പെണ്‍കുട്ടിയ്ക്കും ഉണ്ടാകരുത്; അബ്രിയാന പറഞ്ഞു.
അബ്രിയാന ആരംഭിച്ച വെബ്‌സൈറ്റില്‍ ഇത്തരത്തില്‍ അതിക്രമങ്ങള്‍ നേരിട്ട സ്ത്രീകളുടെയുംം പിന്തുണയുമായെത്തുന്നവരുടെയും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കും. ലൈംഗികാതിക്രമങ്ങള്‍ നേരിട്ടാല്‍ എങ്ങനെ ആ ഞെട്ടലില്‍നിന്ന് രക്ഷപ്പെടാമെന്ന് വ്യക്തമാക്കുന്നതായിരിക്കും ആ ലേഖനങ്ങള്‍. അതില്‍ നിയമപരവും സാമൂഹികവും വൈകാരുികവുമായ എല്ലാ തലങ്ങളും പ്രതിപാതിക്കുമെന്നും അബ്രിയാന വ്യക്തമാക്കി.
Courtesy: Times of India
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam