ചായ ഉണ്ടാക്കാൻ ആർക്കും കഴിയും; എന്നാൽ മികച്ച ചായ ഉണ്ടാക്കാനുള്ള വഴി ഇതാണ്​

Published : Feb 12, 2018, 10:24 PM ISTUpdated : Oct 04, 2018, 05:25 PM IST
ചായ ഉണ്ടാക്കാൻ ആർക്കും കഴിയും; എന്നാൽ മികച്ച ചായ ഉണ്ടാക്കാനുള്ള വഴി ഇതാണ്​

Synopsis

ചായ കുടിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഇടയ്ക്കിടെ ചായ കുടിയ്ക്കുന്നത് മിക്ക ആളുകളുടെയും ശീലമാണ്. ഒരു ചായയുണ്ടാക്കൽ ലളിതവും ആയാസരഹിതവുമാണ്​. എന്നാൽ ഒരു സമ്പൂർണ ചായ ലഭിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വിദഗ്​ദർ നൽകുന്ന നിർദേശങ്ങൾ ഇവയാണ്​. 

* നല്ല ചായ ലഭിക്കുന്നത്​ ഉപയോഗിക്കുന്ന തേയില​​യെക്കൂടി ആശ്രയിച്ചിരിക്കുന്നു​. 

* നല്ല തേയില ലഭിച്ചാലും ഉപയോഗിക്കുന്ന വെള്ളത്തി​ന്‍റെ ഗുണവും സ്വാദിൽ പ്രധാന പങ്കുവഹിക്കുന്നു. സാധ്യമായത്ര ശുദ്ധവെള്ളമായിരിക്കണം ചായക്കായി ഉപ​യോഗിക്കുന്നത്​. 

* ചായയുണ്ടാക്കു​മ്പോഴുള്ള ഉൗഷ്​മാവി​ന്‍റെ അളവും പ്രധാനമാണ്​. 85 മുതൽ 95 ഡിഗ്രി സെൽഷ്യസിൽ വെള്ളം തിളപ്പിക്കാം. ഇത്​ ശരിയായ രുചി ലഭിക്കാനും അനാവശ്യമായ ചവർപ്പ്​ ഒഴിവാക്കാനും സഹായിക്കും. 

* വെള്ളം കൂടുതൽ തിളക്കുന്നത്​ ഒഴിവാക്കുക. ഇത്​ തേയിലയെ അമിതമായി വേവാൻ ഇടയാക്കുകയും രുചി​യെ പ്രതികൂലമായി ബാധിക്കാൻ ഇടയാക്കുകയും ചെയ്യും.  

* ഒരു ടേബിൾ സ്​പൂൺ (2.5ഗ്രാം) തേയിലയാണ്​ ഒരു കപ്പ്​ വെള്ളത്തിലേക്ക്​ (180 ഗ്രാം) വേണ്ടത്​. 

* ശുദ്ധിയുള്ള ടീ മേക്കർ/ പാത്രം ഉപ​യോഗിക്കുന്നത്​ അരോചക രുചികൾക്കുള്ള സാധ്യത ഇല്ലാതാക്കും.  

* തേയിലക്ക്​ മുകളിൽ ചൂടുള്ള വെള്ളം ഒഴിച്ച്​ ചായയുണ്ടാക്കാം. ഒട്ടേറെ പേർ ഇൗ ലളിത മാർഗമാണ്​ ഉപയോഗിക്കുന്നത്​. 

* തണുത്ത ചായക്കായി ചുടുവെള്ളത്തിൽ ഉപയോഗിക്കുന്നതി​നെക്കാൾ ഒന്നരയിരട്ടി തേയില കൂടുതൽ വേണ്ടിവരും. ഫ്ലാസ്​കിലോ ജാറിലോ തേയിലയും ശുദ്ധമായ തണുത്തവെള്ളവും ചേർത്ത്​ ഇതുണ്ടാക്കാം. മറ്റുള്ളവ​യെ അപേക്ഷിച്ച്​ ഇതിന്​ കൂടുതൽ സമയം എടുക്കും.  

* നിങ്ങൾ തണുത്ത ചായ കുടിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ റ​ഫ്രിജറേറ്ററിൽ സുക്ഷിച്ച ശേഷം കഴിക്കുക. 

*വൈറ്റ്​, ഗ്രീൻ, ഉൗലോങ്​, ബ്ലാക്ക്​ എന്നിങ്ങനെയുള്ള ചായകൾ ഉണ്ടെന്ന്​ അറിഞ്ഞിരിക്കുക. 

* ബ്ലാക്ക്​, വൈറ്റ്​ ടീകൾ തയാറാക്കാൻ അഞ്ച്​ മിനിറ്റും ഗ്രീൻ ടീക്ക്​ രണ്ട്​ മിനിറ്റും ഉൗലോങ്​ ടീക്ക്​ നാല്​ മിനിറ്റും വരെയാണ്​ തേയില ചേർത്തുവെക്കേണ്ടത്​. 

* ശുദ്ധീകരിച്ചതോ കുപ്പിയിൽ അടച്ചതോ ആയ വെള്ളം ഉപയോഗിക്കുക.
 
* 180 എം.എൽ വെള്ളത്തിൽ കൃത്യം ടീസ്​പൂൺ തേയില ഉപയോഗിക്കുക.  

* ടീ ബാഗ്​ ഉപയോഗിക്കാതിരിക്കുക,  ലൂസ്​ തേയില തന്നെ ഉപയോഗിക്കുക. 
 

 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ ഇതാണ്
കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഈ 5 പാനീയങ്ങൾ കുടിക്കൂ