
മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെയാണ്. അമിതമായി മദ്യപിക്കുന്നതിലൂടെ പലതരത്തിലുള്ള അസുഖങ്ങളാണ് പിടിപ്പെടുന്നത്. അമിതമായി മദ്യപിച്ചാൽ പല തരത്തിലുള്ള ക്യാൻസർ പിടിപ്പെടുമെന്ന് പഠനം. 2012 ൽ ന്യൂസിലാന്റിൽ 80 വയസ്സിനു താഴെയുള്ള 236 ക്യാൻസർ മരണങ്ങളാണ് ഇതിന് കാരണമായത്. ന്യൂസിലാന്റിലെ ഒക്കാഗോ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് ആൽക്കഹോൾ ഗ്രൂപ്പുമായി സഹകരിച്ചാണ് ഗവേഷണം നടത്തിയത്.
അന്താരാഷ്ട്ര ജേർണലുകളായ ഡ്രഗ്, ആൽക്കഹോൾ റിവ്യൂ എന്നിവയിൽ ഇവയെ കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമിതമായി മദ്യപിക്കുന്നവരിൽ ക്യാൻസർ രോഗം പിടിപ്പെടുന്നുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ന്യൂസിലാന്റിൽ 60 ശതമാനത്തോളം സ്ത്രീകൾക്കും സ്തനാർബുദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു. 2007 ൽ 71 സ്തനാർബുദ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുരുഷന്മാരിലായാലും സ്ത്രീകളിലായാലും അമിതമദ്യപാനം ക്യാൻസർ ഉണ്ടാക്കുമെന്നാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്.
സ്ത്രീകളിലെ അമിതമദ്യപാനത്തിലൂടെ ഹൃദയാഘാതവും മസ്തിഷ്‌ക്കാഘാതവും സംഭവിക്കാനുളള സാധ്യത കൂടുതലാണ്. മദ്യപാനം ക്യാന്‍സറിന് കാരണമാകുമെന്നു തന്നെയാണ് ഭൂരിഭാഗം പഠനങ്ങളും ഇതിന് മുമ്പ് കണ്ടെത്തിയിട്ടുള്ളത്. അമിതമായ മദ്യപാനത്തിലൂടെ വായ്, തൊണ്ട, ശ്വാസനാളം, കരള്‍, കുടല്‍, മലദ്വാരം, സ്തനം എന്നിവിടങ്ങളിൽ ക്യാന്‍സർ പിടിപ്പെടുമെന്ന് ഗവേഷകർ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam