
ലണ്ടൻ: ദൈനംദിന ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും നിങ്ങൾ ഉൾപ്പെടുത്താറുണ്ടോ. ഉണ്ടെങ്കിൽ തന്നെ വളരെ കുറവായിരിക്കും. എന്നാൽ ഇനി മുതൽ പച്ചക്കറികളും പഴങ്ങളും കൂടുതൽ കഴിക്കാൻ ശ്രമിക്കുക. കാരണം പച്ചക്കറികളും പഴങ്ങളും കൂടുതൽ കഴിക്കുന്നതിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുമെന്നാണ് പഠനം. ബീൻസ്, ബീറ്റ് റൂട്ട്, വാഴപ്പഴം, ആപ്പിൾ, ഇലക്കറികൾ തുടങ്ങിയവ കഴിക്കുന്നത് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു.
ന്യൂസിലാന്റിലെ ഒട്ടാഗോ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. വിഷം കലർന്ന പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വിഷാദരോഗം വർദ്ധിക്കാനിടയുണ്ടെന്ന് പഠനത്തിൽ പറയുന്നു. നല്ല മനോഭാവവും ജീവിത സംതൃപ്തിയും മെച്ചപ്പെടുത്താൻ പച്ചക്കറികളും പഴങ്ങളും സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. വിഷം കലർന്ന പഴങ്ങളും പച്ചക്കറികളും പാചകം ചെയ്യുമ്പോൾ അർബുദമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു.
അതിൽ പോഷകാഹാരത്തിന്റെ അളവ് കുറയ്ക്കുമെന്നാണ് പ്രൊഫസർ കോണർ പറയുന്നത്. 18 നും 25 നും ഇടയിൽ പ്രായമുള്ള 400 യുവാക്കളിലാണ് പഠനം നടത്തിയത്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സുരക്ഷിതമായ സമീപനമാണ് വേണ്ടതെന്നും ഗവേഷകർ പറയുന്നു. ഫ്രോണ്ടിയർ ഇൻ സൈക്കോളജി എന്ന ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam